കോവിഡ് രോ​ഗിയുണ്ടെന്ന് വീടിനു മുന്നിൽ പോസ്റ്റർ പതിക്കരുത് : സുപ്രീം കോടതി

കോവിഡ് രോഗികൾ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റർ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി. ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാക്കാൻ കാരണമാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

പോസ്റ്ററൊട്ടിക്കണമെന്ന് ചട്ടങ്ങളിലില്ലെന്നും മറ്റുള്ളവരുടെ സുരക്ഷയെ കരുതിയാണ് ചില സംസ്ഥാനങ്ങൾ അങ്ങനെ ചെയ്യുന്നതെന്നും കേന്ദ്രസർക്കാർ പറഞ്ഞു. കേന്ദ്രത്തിന്റെ മറുപടി ലഭിച്ചശേഷം വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.


കോവിഡ് രോഗികളുടെ വീടിനുപുറത്ത് പോസ്റ്ററുകൾ ഒട്ടിക്കുന്നത് ഒഴിവാക്കാൻ മാർഗരേഖ ഇറക്കുന്നത് പരിഗണിക്കണമെന്ന് നവംബർ അഞ്ചിനു സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കുഷ് കാൽറ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. കോവിഡ് രോഗികളുടെ വീടിനുപുറത്ത് പോസ്റ്ററൊട്ടിക്കുന്നത് നിർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഡൽഹിയിലെ എ.എ.പി. സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

#360malayalam #360malayalamlive #latestnews

കോവിഡ് രോഗികൾ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റർ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി. ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാ...    Read More on: http://360malayalam.com/single-post.php?nid=2810
കോവിഡ് രോഗികൾ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റർ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി. ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാ...    Read More on: http://360malayalam.com/single-post.php?nid=2810
കോവിഡ് രോ​ഗിയുണ്ടെന്ന് വീടിനു മുന്നിൽ പോസ്റ്റർ പതിക്കരുത് : സുപ്രീം കോടതി കോവിഡ് രോഗികൾ താമസിക്കുന്ന സ്ഥലത്തിനുപുറത്ത് പോസ്റ്റർ ഒട്ടിക്കുന്നതിനെതിരേ സുപ്രീംകോടതി. ഇത്തരം നടപടി രോഗികളോട് അയിത്തമുണ്ടാക്കാൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്