തൃശ്ശൂർ ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിൽ സങ്കർഷം; പ്രതികളുടെ അടുത്ത് നിന്നും പോലീസ് മാരകായുധങ്ങൾ കണ്ടെടുത്തു

തൃശൂർ: തൃശൂർ KSRTC സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപെട്ട് തൃശൂർ ഈസ്റ്റ് പോലീസ് ഇരുകൂട്ടർക്കുമെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്ത് പ്രതികളായ അഞ്ചുപേരെ അറസ്റ്റു ചെയ്തു.

തൃശൂർ കിഴക്കേകോട്ട സ്വദേശി രഞ്ജിത്ത്, ചേലക്കോട്ടു കര സ്വദേശി ബിജോ ജോബ്, പടവരാട് സ്വദേശി ജെറിൻ , വല്ലച്ചിറ സ്വദേശി മണികണ്ഠൻ, അഞ്ചേരി ച്ചിറ സ്വദേശി തോബിയാസ് എന്നിവരെയാണ് ഈസ്റ്റ് എസ്.ഐ. അനുദാസും സംഘവും അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഉള്‍പെട്ട ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും , ഒരു കത്തിയും , ഒരു കുപ്പി മുളക് പൊടിയും കണ്ടെടുത്തു. ഈസ്റ്റ് എസ്.എച്ച്. ഒ ലാൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ  സംഘമാണ് വളരെ പെട്ടെന്ന് തന്നെ പ്രതികളെ പിടികൂടിയത്. പിടികൂടിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

#360malayalam #360malayalamlive #latestnews

തൃശൂർ KSRTC സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തില്‍ ഉള്‍പെട്ട ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും,.......    Read More on: http://360malayalam.com/single-post.php?nid=2784
തൃശൂർ KSRTC സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തില്‍ ഉള്‍പെട്ട ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും,.......    Read More on: http://360malayalam.com/single-post.php?nid=2784
തൃശ്ശൂർ ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിൽ സങ്കർഷം; പ്രതികളുടെ അടുത്ത് നിന്നും പോലീസ് മാരകായുധങ്ങൾ കണ്ടെടുത്തു തൃശൂർ KSRTC സ്റ്റാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തില്‍ ഉള്‍പെട്ട ഓട്ടോറിക്ഷയിൽ നിന്നും 2 വാളുകളും,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്