കർഷകരിൽ ഭീതി നിറയ്‌ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ - നരേന്ദ്രമോദി

ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കർഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർഷകരിൽ ഭീതി നിറയ്‌ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലർ കർഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു.

ഒരുലക്ഷം കോടി കർഷക ക്ഷേമത്തിനായി കേന്ദ്രം അനുവദിച്ചു. അതേസമയം കർഷകരുമായുളള കേന്ദ്ര സർക്കാരിന്റെ ചർച്ച ഡിസംബർ മൂന്നിന് മുമ്പ് നടന്നേക്കുമെന്നാണ് വിവരം. കർഷക സംഘടന നേതാക്കളുമായി അമിത് ഷാ ഫോണിൽ സംസാരിച്ചു. കേന്ദ്ര സർക്കാരിന്റെ ഉപാധികൾ തളളി കർഷകസമരം കൂടുതൽ ശക്തമാകുന്നതിന് ഇടയിലാണ് അമിത് ഷായുടെ അനുനയ നീക്കം.


ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞ രാത്രി അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബി ജെ പി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്‌കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ഡൽഹി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവച്ചിരുന്നു. ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കർഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കർഷകരുടെ സംരക്ഷണത്തിനാണ...    Read More on: http://360malayalam.com/single-post.php?nid=2756
കർഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കർഷകരുടെ സംരക്ഷണത്തിനാണ...    Read More on: http://360malayalam.com/single-post.php?nid=2756
കർഷകരിൽ ഭീതി നിറയ്‌ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവർ - നരേന്ദ്രമോദി കർഷക പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെ കാർഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമം കർഷകരുടെ സംരക്ഷണത്തിനാണെന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്