പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം- വെൽഫയർ പാർട്ടി.

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും പ്രചാരണ ബോര്‍ഡുകളും മറ്റു സാമഗ്രികളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സുരേന്ദ്രന്‍ കരിപ്പുഴ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരം, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ബോര്‍ഡുകള്‍ പലസ്ഥലത്തും എടുത്തുമാറ്റുകയും വികൃതമാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തിരുന്നു.


ഇതിനെതിരെ പ്രദേശത്തെ പൊലീസ് സ്​റ്റേഷനിലും തെരഞ്ഞെടുപ്പ്​ കമീഷനിലും പരാതി നല്‍കി.


വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ അസ്വസ്ഥരാകുന്ന സംഘടനകളും സാമൂഹിക വിരുദ്ധരുമാണ് ഇത്തരം വിലകുറഞ്ഞതും ജനാധിപത്യ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിന് മുന്‍കൈയെടുത്ത സംഘ്പരിവാര്‍ - ഇടതുപക്ഷ കൂട്ടുകെട്ടിനെതിരെ വ്യാപക പ്രതിഷേധമാണ്​ ഉയര്‍ന്നത്​. തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ സമൂഹത്തിലെ ജനാധിപത്യ വിരുദ്ധ ശക്തികള്‍ക്ക് അസ്വസ്ഥത സൃഷ്​ടിക്കുന്നതാണെന്ന് ഇത്തരം എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍...    Read More on: http://360malayalam.com/single-post.php?nid=2720
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍...    Read More on: http://360malayalam.com/single-post.php?nid=2720
പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണം- വെൽഫയർ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും പ്രചാരണ ബോര്‍ഡുകളും മറ്റു സാമഗ്രികളും വ്യാപകമായി നശിപ്പിക്കുന്നതിനെതിരെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്