കൊവിഡ് വാക്‌സിൻ നിർമ്മാണം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ പ്ളാന്റിൽ രാവിലെ എത്തിയ പ്രധാനമന്ത്രി കമ്പനിയുടെ വാക്‌സിൻ നിർമ്മാണം നേരിട്ട് വിലയിരുത്തി. പി.പി.ഇ കി‌റ്റണിഞ്ഞാണ് അഹമ്മദാബാദിലെ ചങ്കോദറിലെ വ്യവസായ മേഖലയിലെ പ്ളാന്റിൽ പ്രധാനമന്ത്രി എത്തിയത്.

പൂനെയിലും ഹൈദരാബാദിലുമുള‌ള കൊവിഡ് വാക്‌സിൻ നിർമ്മാണ കേന്ദ്രങ്ങളിലും ഇന്നുതന്നെ പ്രധാനമന്ത്രി സന്ദർശനം നടത്തും. രാജ്യത്തെ കൊവിഡ് വാക്‌സിൻ നിർമ്മാണ ഒരുക്കങ്ങളും, അവയിലെ വെല്ലുവിളികളും ജനങ്ങളിലെത്തിക്കുന്നതിനുള‌ള മാർഗങ്ങൾ അറിയാനും അവ ശാസ്‌ത്രജ്ഞരുമായി ചർച്ച ചെയ്യാനുമാണ് പ്രധാനമന്ത്രി വാക്‌സിൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ഹൈദരാബാദിലെത്തുന്ന പ്രധാനമന്ത്രി ജീനോം വാലിയിലെ ഭാരത് ബയോടെകിന്റെ വാക്‌സിൻ നിർമ്മാണ കേന്ദ്രമാണ് ഇവിടെ സന്ദർശിക്കുക. തുടർന്ന് 4.30ഓടെ പൂനെയിലെ സെറം ഇൻസ്‌റ്റി‌റ്റ്യൂട്ടും പ്രധാനമന്ത്രി സന്ദർശിക്കും.

അഹമ്മദാബാദിലെ സൈകോവ്-ഡി വാക്‌സിൻ രണ്ടാംഘട്ട പരീക്ഷണം നടക്കുകയാണ് ഇപ്പോൾ. പൂനെയിൽ ആസ്‌ട്ര സെനെക്കയുടെ ഓക്‌സ്‌ഫോർഡ് വാക്‌സിൻ ആണ് നിർമ്മിക്കുക. ഈയാഴ്‌ച ആദ്യം മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ സംസ്ഥാനങ്ങളോട് വലിയ അളവിൽ കോൾഡ് ‌സ്‌റ്റോറേജ് സംവിധാനം തയ്യാറാക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിതരണവുമായി ബന്ധപ്പെട്ട പദ്ധതികൾ സമർപ്പിക്കാനും പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്...    Read More on: http://360malayalam.com/single-post.php?nid=2709
ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്...    Read More on: http://360malayalam.com/single-post.php?nid=2709
കൊവിഡ് വാക്‌സിൻ നിർമ്മാണം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി ഇന്ത്യയിൽ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈഡസ് കാഡിലയുടെ അഹമ്മദാബാദിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്