വാഹനം വിറ്റു പണം തട്ടിയകേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ

മേലാറ്റൂർ: വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പാലപ്പിള്ളിയിലെ
കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെയാണ്(30) പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതി പ്രകാരം
മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്ന ശേഷം തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാൻ രഞ്ജിത്തിനെ ഏൽപ്പിച്ചു. വാഹനം വിറ്റ തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി. സംഭവത്തിൽ ബാലചന്ദ്രൻ മേലാറ്റൂർ പൊലീസിൽ പരാതി നൽകി. തൃശൂരിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്ത രഞ്ജിത്തിനെ പെരിന്തൽമണ്ണ കോടതി റിമാൻഡു ചെയ്തു. സി.ഐ
കെ. റഫീഖ് ,എസ്.ഐ ജോർജ് , ഷമീർ ,ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

#360malayalam #360malayalamlive #latestnews

വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേ...    Read More on: http://360malayalam.com/single-post.php?nid=2708
വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേ...    Read More on: http://360malayalam.com/single-post.php?nid=2708
വാഹനം വിറ്റു പണം തട്ടിയകേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്