കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

ന്യൂഡൽഹി: കർഷക സംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ നിരങ്കരി മൈതാനത്തിൽ പ്രവേശിച്ച് സമരം നടത്തുവാനാണ് കർഷകർക്ക് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. കർഷകർക്ക് രാജ്യവ്യാപകമായി പിന്തുണ ഏറുന്നതോടെ കേന്ദ്രം അയയുകയായിരുന്നു. എന്നാൽ ജന്തർ മന്ദിറിൽ എത്തി പ്രതിഷേധിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ ഇപ്പോഴും. ജലപീരങ്കിയും കണ്ണീർ വാതകവുമടക്കം വിവിധയിടങ്ങിൽ പൊലീസ് തീർത്ത പ്രതിബന്ധങ്ങൾ മറികടന്നാണ് കർഷക പ്രതിഷേധം ഡൽഹിയിലേക്കെത്തുന്നത്.

കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ ഒമ്പത് സ്റ്റേഡിയങ്ങൾ താത്ക്കാലിക ജയിലാക്കാൻ പൊലീസ് ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഇതിനായി സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ഡൽഹി പൊലീസ് ആം ആദ്മി സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ആവശ്യം സർക്കാർ തളളി. 


ഇന്ന് രാവിലെ ഹരിയാന ഡൽഹി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. വൻ പൊലീസ് സന്നാഹമാണ് ഡൽഹിഹരിയാന അതിർത്തിയിൽ വിന്യസിച്ചിട്ടുളളത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഉണ്ട്. സിമന്റ് ബാരിക്കേഡുകൾക്ക് പുറമെ മുള് കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിട്ടിരിക്കുന്നത്. കൂടാതെ മണൽ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസമായി നിർത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങൾക്ക് തടസമല്ലെന്നും ഇന്ന് അര ലക്ഷത്തിലധികം കർഷകർ ഡൽഹി അതിർത്തി കടക്കുമെന്നും കർഷക സംഘടനകൾ അവകാശപ്പെട്ടു.

ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുളള കർഷകരാണ് ഡൽഹിയിലേക്ക് പ്രകടനമായി നീങ്ങിയത്. ആയിരത്തിലേറെ കർഷക നേതാക്കളെ ഇതിനോടകം കസ്റ്റഡിയിലെടുത്തു. ഉത്തരേന്ത്യയിൽ പലയിടത്തും സ്ഥിതി സംഘർഷാത്മകമാണ്.


#360malayalam #360malayalamlive #latestnews

കർഷക സംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ...    Read More on: http://360malayalam.com/single-post.php?nid=2690
കർഷക സംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ...    Read More on: http://360malayalam.com/single-post.php?nid=2690
കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി കർഷക സംഘടനകൾ പ്രഖ്യാപിച്ച 'ഡൽഹി ചലോ' മാർച്ച് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് കടക്കാൻ പൊലീസ് അനുമതി നൽകി. വടക്കൻ ഡൽഹിയിലെ ബുരാരിയിലെ നിരങ്കരി മൈതാനത്തിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്