താൽക്കാലിക ജയിലുകൾ ആയി സ്റ്റേഡിയങ്ങൾ മാറ്റാൻ ഡൽഹി സർക്കാർ അനുവാദം കൊടുത്തില്ല

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പൊലീസും പ്രക്ഷോഭകരും അങ്ങോട്ടുമിങ്ങോട്ടും കല്ലേറിയുകയാണ്. ഹരിയാന- ഡല്‍ഹി അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുന്നുണ്ട്. മാര്‍ച്ചിന് നേരെ വീണ്ടും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. 


പ്രക്ഷോഭകരെ ഇന്നും ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലെന്ന നിലപാടിലാണ് പൊലീസ്.

പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ പൊലീസ് സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു.ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ടാണ് പൊലീസ് അതിര്‍ത്തി അടച്ചിരിക്കുന്നത്. ഇന്നലെ കര്‍ഷകര്‍ വിശ്രമിച്ചത് പാനിപത്തിലായിരുന്നു.

#360malayalam #360malayalamlive #latestnews

ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകള...    Read More on: http://360malayalam.com/single-post.php?nid=2688
ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകള...    Read More on: http://360malayalam.com/single-post.php?nid=2688
താൽക്കാലിക ജയിലുകൾ ആയി സ്റ്റേഡിയങ്ങൾ മാറ്റാൻ ഡൽഹി സർക്കാർ അനുവാദം കൊടുത്തില്ല ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. പൊലീസും പ്രക്ഷോഭകരും അങ്ങോട്ടുമിങ്ങോട്ടും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്