തമിഴ്നാട് തീരത്ത് വെച്ച് പാക്കിസ്ഥാനിൽ നിന്നും മയക്കു മരുന്നുമായി വന്ന ശ്രീലങ്കൻ ബോട്ട് പിടികൂടി

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പാകിസ്താനിലെ കറാച്ചിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടിനെയാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവ ബോട്ടിൽനിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു.


കടലിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ്ഗാർഡിന്റെ വൈഭവ് കപ്പൽ ബോട്ടിനെ തടയുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു.

ബോട്ട് തൂത്തുക്കുടി തീരത്ത് അടുപ്പിച്ചാൽ കസ്റ്റഡിയിലുള്ളവരെ വിവിധ കേന്ദ്ര ഏജൻസികൾ സംയുക്തമായി ചോദ്യംചെയ്യും. മയക്കുമരുന്ന് കണ്ടെത്തിയതിനാൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

#360malayalam #360malayalamlive #latestnews

തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പ...    Read More on: http://360malayalam.com/single-post.php?nid=2670
തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പ...    Read More on: http://360malayalam.com/single-post.php?nid=2670
തമിഴ്നാട് തീരത്ത് വെച്ച് പാക്കിസ്ഥാനിൽ നിന്നും മയക്കു മരുന്നുമായി വന്ന ശ്രീലങ്കൻ ബോട്ട് പിടികൂടി തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. പാകിസ്താനിലെ കറാച്ചിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്നുമായി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്