ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു.

അർജന്റീന: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക്ക്‌ മുമ്പ് മറഡോണയ്ക്ക്ക് ശസ്ത്രക്രിയ‌ നടത്തിയിരുന്നു. തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

1986ൽ അർജന്റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത് ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ താരമാണ് മറഡോണ.അന്താരാഷ്ട്ര ഫുട്ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്.1986 ലെ ലോകകപ്പ് മത്സരമായിരുന്നു മറഡോണയുടെ ഫുട്‌ബോൾ ജീവിതത്തിന്റെ വഴിത്തിരിവായത്. മറഡോണയുടെ നേത‌ൃത്വത്തിൽ കളിച്ച അർജന്റീന അവസാന മത്സരത്തിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി കപ്പ് നേടുകയായിരുന്നു. ഈ മത്സരത്തിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.



ഈ ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഏറെ ശ്രദ്ധേയമായ രണ്ട് ഗോളുകൾ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയിരുന്നു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെട്ടിരുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. മറഡോണയുടെ മരണത്തോടെ എക്കാലത്തെയും പകരം വയ്ക്കാനാകാത്ത ഫുട്ബോൾ താരത്തെയാണ് കായിക ലോകത്തിന് നഷ്ട്ടമായത്‌.

#360malayalam #360malayalamlive #latestnews

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക്ക്‌ മു...    Read More on: http://360malayalam.com/single-post.php?nid=2658
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക്ക്‌ മു...    Read More on: http://360malayalam.com/single-post.php?nid=2658
ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് രണ്ടാഴ്ചയ്ക്ക്ക്‌ മുമ്പ് മറഡോണയ്ക്ക്ക്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്