ഹാക്കിംഗിലൂടെ പണം തട്ടിയ കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസിൽ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി, നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മഞ്ചേരി സ്വദേശിയുടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 12-നാണ് കേസിനാസ്പദമായ സംഭവം. ചെറിയ സംഖ്യകളായി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടത് സംബന്ധിച്ച് ബാങ്കിൽ നിന്നുള്ള മെസേജുകൾ കണ്ട് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ഒരു ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്.


വിവിധ ഫിഷിംഗ് വെബ്‌സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികൾ അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകളും വ്യാജവിലാസങ്ങൾ നല്കി വസ്തുക്കളും വാങ്ങുകയാണ് ചെയ്യാറ്. ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വിൽപ്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാമെന്നതിനാലാണിത്. കൂടാതെ ആമസോൺ, ഫ്ളിപ്കാർട്ട് പോലത്തെ ഇ​-വാലറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഗിഫ്റ്റ് വൗച്ചറുകൾ നേരിട്ട് തട്ടിയെടുക്കുന്നുമുണ്ട്. ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചെടുത്ത സിം കാർഡുകളും വ്യാജ ഐ.പി വിലാസങ്ങളുമാണ് ഹാക്കിംഗിന് ഉപയോഗിച്ചിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പൊലീസ് സംഘം കഴിഞ്ഞ 20 ദിവസത്തോളമായി മദ്ധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസിച്ചുവരികയായിരുന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഡംഭര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.


അർദ്ധരാത്രിക്ക് ശേഷം പുലർച്ചെ വരെയുള്ള സമയങ്ങളിലാണ് പ്രതികൾ അക്കൗണ്ടിൽ നിന്നും പണം ഹാക്ക് ചെയ്യുന്നത്. പണം ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച മെസേജുകൾ ഇരകൾ അറിയരുതെന്നതിനാലാണ് ഈസമയം തിരഞ്ഞെടുക്കുന്നത്.


പ്രതികളെ തെളിവ് സഹിതം പിടികൂടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ ഹാക്കിംഗ് ചെയ്യുന്നതിനിടെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാക്കിംഗ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിൽ നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ് വേഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.


നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇ-​വാലറ്റുകളിൽ നിന്നും ഇവർ പണം ഹാക്ക് ചെയ്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്.

മഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുള്ള ബാബു, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ എം. ഷഹബിൻ, കെ. സൽമാൻ, എം.പി. ലിജിൻ എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികളെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#360malayalam #360malayalamlive #latestnews

ബാങ്ക് അക്കൗണ്ടുകളും വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസിൽ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പില...    Read More on: http://360malayalam.com/single-post.php?nid=2618
ബാങ്ക് അക്കൗണ്ടുകളും വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസിൽ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പില...    Read More on: http://360malayalam.com/single-post.php?nid=2618
ഹാക്കിംഗിലൂടെ പണം തട്ടിയ കേസിൽ മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ ബാങ്ക് അക്കൗണ്ടുകളും വിവിധ ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിയ കേസിൽ 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിലെ രണ്ട് പ്രധാനികളെ മഞ്ചേരി പൊലീസ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്