മഴയും കോവിഡും: അതീവ ശ്ര​ദ്ധ​വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യും ക​രു​ത​ലും വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യ വൈ​റ​ൽ പ​നി-​ജ​ല​ദോ​ഷ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ​ല​തും കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ്. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ ജാ​ഗ്ര​ത ഈ ​മ​ഴ​ക്കാ​ല​ത്ത് പു​ല​ർ​ത്തു​ക​യും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ വ​രാ​തെ ശ്ര​ദ്ധ​പു​ല​ർ​ത്തു​ക​യും വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.


മാ​സ്‌​കു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ർ​ത്ത​ണം. ന​ന​ഞ്ഞ മാ​സ്‌​കു​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ധ​രി​ക്ക​രു​ത്. ഉ​ണ​ങ്ങി​യ​ശേ​ഷം ധ​രി​ക്കാ​മെ​ന്നു പ​റ​ഞ്ഞു മാ​സ്‌​കു​ക​ൾ മാ​റ്റി​വ​ക്കു​ന്ന​തും ന​ന്ന​ല്ല. പു​റ​ത്തു പോ​കു​മ്പോ​ൾ കൂ​ടു​ത​ൽ മാ​സ്‌​കു​ക​ൾ കൈ​യി​ൽ ക​രു​തു​ന്ന​ത് ന​ല്ല​താ​ണ്. ഉ​പ​യോ​ഗി​ച്ച മാ​സ്‌​കു​ക​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യ​രു​തെ​ന്നും ആ​രോ​ഗ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.


പ​നി​യോ ജ​ല​ദോ​ഷ രോ​ഗ ല​ക്ഷ​ണ​ങ്ങ​ളോ ക​ണ്ടാ​ൽ ഇ ​സ​ഞ്ജീ​വ​നി ഓ​ൺ​ലൈ​ൻ ടെ​ലി-​മെ​ഡി​സി​ൻ പ്ലാ​റ്റ്ഫോ​മി​നെ ആ​ശ്ര​യി​ക്ക​ണം. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​രു​ന്നു​ക​ൾ തു​ട​ര​ണം. രോ​ഗ​ശ​മ​ന​മി​ല്ലെ​ങ്കി​ൽ ചി​കി​ത്സ​ക്കാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്ക​ണം. 


ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ളി​ൽ ഇ​ത്ത​രം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. അ​വ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം ചി​കി​ത്സ​ക്കാ​യി ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

#360malayalam #360malayalamlive #latestnews

കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യും ക​രു​ത​ലും വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. മ​ഴ​ക്കാ​ല ര...    Read More on: http://360malayalam.com/single-post.php?nid=260
കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യും ക​രു​ത​ലും വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. മ​ഴ​ക്കാ​ല ര...    Read More on: http://360malayalam.com/single-post.php?nid=260
മഴയും കോവിഡും: അതീവ ശ്ര​ദ്ധ​വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യ ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തീ​വ ശ്ര​ദ്ധ​യും ക​രു​ത​ലും വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യ വൈ​റ​ൽ പ​നി-​ജ​ല​ദോ​ഷ രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ പ​ല​തും കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​ണ്. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ ജാ​ഗ്ര​ത.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്