മധ്യപ്രദേശില്‍ ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീവെച്ചു

ഭോപാൽ: പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന്​ ദലിത്​ സഹോദരങ്ങളെ ക്രൂരമായി മർദിച്ച്​ കുടിലിന്​ തീവെച്ചു. രണ്ട്​ വർഷം മുമ്പ്​ നൽകിയ പരാതി പിൻവലിക്കാത്തതിനായിരുന്നു ആക്രമണം. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ്​ സംഭവം. പതിനഞ്ച്​ പേരടങ്ങുന്ന സംഘമാണ്​ മാരകായുധങ്ങളുമായി കുടിൽ ആക്രമിച്ചത്​. സന്ദ്രാം ​ദൊഹ്​റെ എന്ന ദലിത്​ യുവാവ്​ പവൻ യാദവ്​ എന്നയാൾക്കെ​തിരെ 2018 ൽ പൊലീസിൽ പരാതി നൽകിയിരുന്നു. 

ഈ കേസ്​ ഒഴിവാകുന്നതിന്​ പരാതി പിൻവലിക്കാൻ സന്ദ്രാം ​ദൊഹ്​റക്ക്​ പവൻ യാദവി​ന്റെ ഭാഗത്ത്​ നിന്ന്​ സമ്മർദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പരാതി പിൻവലിക്കാൻ തയാറായില്ല. കൂലി നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പട്ടിക ജാതി സംരക്ഷണ നിയമം ഉപയോഗിച്ച്​ പൊലീസ്​ കേസെടുക്കുകയും ചെയ്​തു.പവൻ യാദവടക്കം 15 ഓളം പേർ മാരകായുധങ്ങളുമായി വന്ന്​ സന്ദ്രാം ​ദൊഹ്​റയുടെ കുടിൽ ആക്രമിക്കുകയായിരുന്നു. സഹോദരനും സന്ദ്രാമിനും ക്രൂരമായി മർദനമേറ്റു. ബഹളം കേട്ട്​ ആളു കൂടിയപ്പോഴേക്കും കുടിലിന്​ തീവെച്ച്​ അക്രമി സംഘം കടന്നു കളയുകയായിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ജനുവരിയിൽ മറ്റൊരു ദലിത്​ യുവാവിനെ മധ്യപ്രദേശിലെ സാഗറിൽ നാലു അയൽവാസികൾ തീവെച്ച്​ കൊന്നിരുന്നു. അതും പൊലീസ്​ ​കേസ്​ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടുള്ള ആക്രമണമായിരുന്നു.


#360malayalam #360malayalamlive #latestnews

പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന്​ ദലിത്​ സഹോദരങ്ങളെ ക്രൂരമായി മർദിച്ച്​ കുടിലിന്​ തീവെച്ചു. രണ്ട്​ വർഷം മുമ്പ്​ നൽകിയ പ...    Read More on: http://360malayalam.com/single-post.php?nid=2594
പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന്​ ദലിത്​ സഹോദരങ്ങളെ ക്രൂരമായി മർദിച്ച്​ കുടിലിന്​ തീവെച്ചു. രണ്ട്​ വർഷം മുമ്പ്​ നൽകിയ പ...    Read More on: http://360malayalam.com/single-post.php?nid=2594
മധ്യപ്രദേശില്‍ ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീവെച്ചു പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന്​ ദലിത്​ സഹോദരങ്ങളെ ക്രൂരമായി മർദിച്ച്​ കുടിലിന്​ തീവെച്ചു. രണ്ട്​ വർഷം മുമ്പ്​ നൽകിയ പരാതി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്