തൃശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശൂരിൽ വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ, എറണാകുളം ജില്ലകളിൽ വിൽപ്പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായത്.  മാള സ്വദേശി പൂപ്പത്തി ഷാജി, കൊച്ചി പള്ളുരുത്തി സ്വദേശി സുഹൈൽ എന്നിവരാണ് അറസ്റ്റിലായത്. 

ഷാഡോ പൊലീസ് നടത്തിയ പരിശോധനയിലാണ് സഘം പിടിയിലായത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയുടെ കീഴിലുള്ള ഷാഡോ പൊലീസും, മണ്ണുത്തി പൊലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വലിയ ബാഗുകളിലാക്കി കൊണ്ടുവന്ന കഞ്ചാവ് 2 കിലോ വീതമുള്ള പാക്കറ്റുകളിലാക്കി മണ്ണുത്തിയിൽ ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്നു.  

20 വർഷത്തിലേറെയായി കഞ്ചാവ് വിൽപന തൊഴിലാക്കിയ ആളാണ് പിടിയിലായ ഷാജിയെന്ന് പൊലീസ് പറയുന്നു. ആന്ധ്രയിൽ സ്ഥിരതാമസക്കാരാനായ പള്ളുരുത്തി സ്വദേശി സുഹൈലിനെ കൂട്ടു കച്ചവടക്കാരൻ ആക്കുകയായിരുന്നു. ഈ അടുത്താണ് ഇയാൾ കൂടുതൽ ലാഭം ലഭിക്കുമെന്നറിഞ്ഞ് ആന്ധ്രയിൽ നിന്നും നേരിട്ട് കഞ്ചാവ് കടത്തൽ ആരംഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും നിരവധി പേർ ആന്ധ്രയിൽ നിന്ന് നേരിട്ട് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നതിനായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.


#360malayalam #360malayalamlive #latestnews

തൃശൂരിൽ വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ, എറണാകുളം.......    Read More on: http://360malayalam.com/single-post.php?nid=2591
തൃശൂരിൽ വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ, എറണാകുളം.......    Read More on: http://360malayalam.com/single-post.php?nid=2591
തൃശൂരിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ തൃശൂരിൽ വിൽപനക്കായി എത്തിച്ച 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിലായി. ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂർ, എറണാകുളം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്