രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ്; 564 മരണം

രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,50,598 ആയി.49,715 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 84,78,124 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടിയത്. 


 കഴിഞ്ഞ 24 മണിക്കൂറിനിടെ 564 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.  ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,32,726 ആയി. ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 6,608 കേസുകളാണ് ഇന്നലെ ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 10,66,022 കൊവിഡ് സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. 13,06,57,808 പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.


#360malayalam #360malayalamlive #latestnews

രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം.......    Read More on: http://360malayalam.com/single-post.php?nid=2560
രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം.......    Read More on: http://360malayalam.com/single-post.php?nid=2560
രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ്; 564 മരണം രാജ്യത്ത് 46,232 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്