കൊവി‌ഡ് വാക്‌സിൻ 2024ഓടെ എല്ലാവർക്കും ലഭ്യമാക്കുമെന്ന് സെറം മേധാവി

ന്യൂഡൽഹി: കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങളെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനവല്ല. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും പൂനവല്ല പറഞ്ഞു. പ്രതിമാസം 100 ദശലക്ഷം വാക്‌സിൻ ഡോസുകൾ നിർമിക്കാൻ പദ്ധതിയിടുന്നതായും പൂനവല്ല വ്യക്തമാക്കി.

ഇത്രയും ഫലപ്രദമായ വാക്‌സിൻ വികസിപ്പിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും
വാക്‌സിൻ കൊവിഡിനെതിരെ ദീർഘകാലം പ്രവർത്തിക്കുമൊ എന്ന് കാത്തിരുന്നു കാണണമെന്നും പൂനവല്ല പറഞ്ഞു. ആദ്യഘട്ട വാക്‌സിൻ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കും നൽകുമെന്നും എല്ലാം ശരിയായി നടന്നാൽ 2021 ഏപ്രിലോടെ വാക്‌സിനേഷൻ നൽകി തുടങ്ങുമെന്നും പൂനവല്ല അറിയിച്ചു. എല്ലാവർക്കും കൊവി‌ഡ് പ്രതിരോധ വാക്‌സിൻ ലഭ്യമാക്കാൻ 2024 ആയേക്കുമെന്നും അദ്ദഹം കൂട്ടിച്ചേർത്തു. സാധാരണക്കാരന് താങ്ങാവുന്ന വിധം വാക്‌സിന്റെ ആരംഭവില 500 മുതൽ 600 രൂപ വരെയാക്കാനുളള്ള ശ്രമങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. വാക്‌സിൻ കുത്തിവയ്ക്കുന്നതിലൂടെ പാർശ്വഫലങ്ങൾ ഉണ്ടാകില്ലെന്നും ചെറിയ പനി മാത്രം ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും പൂനവല്ല പറഞ്ഞു.

#360malayalam #360malayalamlive #latestnews

കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങളെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂ...    Read More on: http://360malayalam.com/single-post.php?nid=2533
കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങളെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂ...    Read More on: http://360malayalam.com/single-post.php?nid=2533
കൊവി‌ഡ് വാക്‌സിൻ 2024ഓടെ എല്ലാവർക്കും ലഭ്യമാക്കുമെന്ന് സെറം മേധാവി കൊവിഡ് പ്രതിരോധ വാക്‌സിൻ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ് തങ്ങളെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനവല്ല. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ വാക്‌സിൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്