കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് താൻ തയ്യാറാണെന്ന് ഹരിയാന മന്ത്രി അനിൽ വിജ്‌

ന്യൂഡൽഹി: ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിൻ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാൻ താൻ തയ്യാറാണെന്ന് അറിയിച്ച് ഹരിയാനയിലെ ക്യാബിന‌റ്റ് മന്ത്രി അനിൽ വിജ്. നവംബർ 20നാണ് കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം ആരംഭിക്കുക.

'ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഹരിയാനയിൽ നവംബർ 20ന് ആരംഭിക്കുകയാണ്. ഞാൻ ആദ്യ വളണ്ടിയറാകാൻ വാഗ്‌ദാനം നൽകിയിട്ടുണ്ട്.' അനിൽ വിജ് ട്വി‌റ്ററിൽ അറിയിച്ചു. ഡൽഹിയിൽ കൊവിഡ് കേസുകൾ കൂടാൻ കാരണം ഹരിയാനയിൽ നിന്നും വരുന്നവരാണെന്നുള‌ള ഡൽഹി സർക്കാരിന്റെ വാദത്തെ അനിൽ വിജ് തള‌ളി. ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം കൊവിഡ് രോഗത്തെ കുറയ്‌ക്കുന്നതിനുള‌ള നടപടികൾ ഡൽഹി സർക്കാർ കൈക്കൊള‌ളണമെന്ന് അനിൽ വിജ് അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് രാജ്യത്ത് ഒരു മന്ത്രിതന്നെ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി 26,000 പേരിലാണ് കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം നടത്തുക. നവംബർ 17ന് പരീക്ഷണം ആരംഭിച്ച് കഴിഞ്ഞു. 28 ദിവസം ഇടവിട്ട് വളണ്ടിയർമാർക്ക് രണ്ട് ഇഞ്ചക്ഷൻ നൽകും. കൊവാക്‌സിന്റെ പരീക്ഷണഘട്ടത്തിലെ പുരോഗതി ഇന്ത്യയിലെ വാക്‌സിനേഷൻ പ്രക്രിയയിൽ പ്രധാന നാഴികകല്ലാകുമെന്ന് ഭാരത് ബയോടെക് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ സുചിത്ര എല്ല അഭിപ്രായപ്പെട്ടു.


#360malayalam #360malayalamlive #latestnews

ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിൻ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാൻ താൻ തയ്യാറാണെന്ന് അറിയിച്ച...    Read More on: http://360malayalam.com/single-post.php?nid=2501
ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിൻ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാൻ താൻ തയ്യാറാണെന്ന് അറിയിച്ച...    Read More on: http://360malayalam.com/single-post.php?nid=2501
കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിന് താൻ തയ്യാറാണെന്ന് ഹരിയാന മന്ത്രി അനിൽ വിജ്‌ ഭാരത് ബയോടെ‌കിന്റെ കൊവാ‌ക്‌സിൻ മൂന്നാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിക്കാനിരിക്കെ ആദ്യ വളണ്ടിയറാകാൻ താൻ തയ്യാറാണെന്ന് അറിയിച്ച് ഹരിയാനയിലെ ക്യാബിന‌റ്റ് മന്ത്രി അനിൽ വിജ്. നവംബർ 20നാണ് കൊവാക്‌സിൻ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്