രാജ്യത്ത് 24 മണിക്കൂറിനിടെ 38,617 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 89,12,908 ആയി. ആകെ ആക്‌ടീവ് കേസുകൾ 4,46,805 ആണ്. 24 മണിക്കൂറിനിടെ 6596 ആക്ടീ‌വ് കേസുകൾ കുറഞ്ഞു.രോഗം ഭേദമായവരുടെ എണ്ണം 83,35,110 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,739 പേർ രോഗമുക്തി നേടി.

കഴിഞ്ഞ 11 ദിവസങ്ങളിൽ പ്രതിദിന രോഗ നിരക്ക് 50,000ത്തിന് താഴെയാണ്. യൂറോപ്പിലും അമേരിക്കയിലും വിവിധ രാജ്യങ്ങളിൽ രോഗം ഉയരുന്ന സാഹചര്യത്തിലാണ്. എന്നാൽ ഇന്ത്യയിൽ എണ്ണം കുറയുകയാണെന്നും ആരോഗ്യമന്ത്രാലത്തിന്റെ കുറിപ്പിൽ പറയുന്നു. ഇതുവരെ രാജ്യത്ത് 1,30,993 പേർ കൊവിഡ് ബാഝിച്ച് മരണമടഞ്ഞതായും മന്ത്രാലയം അറിയിക്കുന്നു.

അമേരിക്കൻ വാക്‌സിൻ കമ്പനിയായ മോഡേണയുടെ 'എംആർഎൻഎ-1273' കൊവിഡ് വാ‌ക്‌സിൻ രോഗാണുവിനെ പ്രതിരോധിക്കുന്നതിൽ 94.5 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ഫിസറിനു ശേഷം കൊവിഡിനെതിരെ ഫലപ്രദമെന്ന് കണ്ടെത്തുന്ന രണ്ടാമത് വാക്‌സിനാണിത്. രാജ്യത്ത് അടിയന്തിരമായി ഉപയോഗിച്ച് തുടങ്ങാൻ അമേരിക്കയിൽ അനുമതി കാത്തിരിക്കുകയാണെന്ന് മോഡേണ കമ്പനി അധികൃതർ അറിയിച്ചു.



#360malayalam #360malayalamlive #latestnews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവ...    Read More on: http://360malayalam.com/single-post.php?nid=2497
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവ...    Read More on: http://360malayalam.com/single-post.php?nid=2497
രാജ്യത്ത് 24 മണിക്കൂറിനിടെ 38,617 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,617 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. 474 മരണങ്ങളുമുണ്ടായി. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്