പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

മുംബൈ: മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന്​ ബലാത്സംഗം ചെയ്​തതായി പരാതി. ബോറിവ്​ലി നാഷനൽ പാർക്കിലെ ഗ്രാമത്തിൽ തിങ്കളാഴ്​ചയാണ്​ സംഭവം. കളിക്കുകയായിരുന്ന ബാലികയെ കുട്ടികൾ ഇരുവരും ചേർന്ന്​ ആളൊഴിഞ്ഞ സ്​ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 14ഉം 15ഉം വയസ്സുള്ള ആൺകുട്ടികളാണ്​ മാനഭംഗപ്പെടുത്തിയത്​. 


​വേദന കാരണം കുഞ്ഞിന്റെ കരച്ചിൽ കേ​ട്ടെത്തിയ മാതാപിതാക്കൾ അന്വേഷിച്ചപ്പോഴാണ്​ പീഡന വിവരം പുറത്തറിഞ്ഞത്​. ഇരുവരുടെയും പേരുകളും കുട്ടി പറഞ്ഞു. തുടർന്ന്​ മാതാപിതാക്കൾ കസ്​തൂർബ മാർഗ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇരുവരെയും ദുർഗുണ പരിഹാര പാഠശാലയിലയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലിക അപകടനില തരണം ചെയ്​തതായി പൊലീസ്​ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗക്കുറ്റവും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ചാർത്തി​ കേസ്​ രജിസ്​റ്റർ ചെയ്​ത പൊലീസ്,​ ​പ്രതികളെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. 

#360malayalam #360malayalamlive #latestnews

മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന്​ ബലാത്സംഗം ചെയ്​തതായി പരാതി. ബോറിവ്​ലി നാഷനൽ പാർക്കിലെ ഗ്രാമത...    Read More on: http://360malayalam.com/single-post.php?nid=2494
മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന്​ ബലാത്സംഗം ചെയ്​തതായി പരാതി. ബോറിവ്​ലി നാഷനൽ പാർക്കിലെ ഗ്രാമത...    Read More on: http://360malayalam.com/single-post.php?nid=2494
പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന് മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി മൂന്നു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ചേർന്ന്​ ബലാത്സംഗം ചെയ്​തതായി പരാതി. ബോറിവ്​ലി നാഷനൽ പാർക്കിലെ ഗ്രാമത്തിൽ തിങ്കളാഴ്​ചയാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്