കൊച്ചിയിൽ വൻ കവർച്ച; മൂന്ന് കിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു

കൊച്ചി: കൊച്ചിയിലെ ജുവലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ സ്വർണവും 25 കിലോ വെളളിയും കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്ന് ഉളളിൽ കടന്ന മോഷ്ടാക്കൾ ലോക്കർ തകർത്താണ് സ്വർണവും വെളളിയും കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ലോക്കർ തകർത്തത്. ഇന്ന് രാവിലെ ജുവലറി തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ജുവലറി അടച്ചത്. അവധിയായതിനാൽ ഞായറാഴ്ച പ്രവർത്തിച്ചിരുന്നില്ല. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലർച്ചെയോ ആയിരിക്കാം മോഷണം എന്നാണ് പ്രാഥമിക നിഗമനം.


ഒന്നരക്കോടിയിലധികം രൂപയുടെ സ്വർണമാണ് നഷ്ടമായതെന്നാണ് ഉടമ പറയുന്നത്. ജുവലറിയിലെ സി സി ടി വി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും സ്ഥാപനത്തിന്റെ വൈദ്യുതബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സമീപത്തെ സ്ഥാപനങ്ങളുടെ സി സി ടി വിയിൽ നിന്ന് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭിക്കുമോ എന്നറിയാനുളള ശ്രമത്തിലാണ് പൊലീസ്. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവിൽ അവ്യക്തതയുണ്ടെന്നും സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.


#360malayalam #360malayalamlive #latestnews

കൊച്ചിയിലെ ജുവലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ സ്വർണവും 25 കിലോ വെളളിയും കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്....    Read More on: http://360malayalam.com/single-post.php?nid=2455
കൊച്ചിയിലെ ജുവലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ സ്വർണവും 25 കിലോ വെളളിയും കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്....    Read More on: http://360malayalam.com/single-post.php?nid=2455
കൊച്ചിയിൽ വൻ കവർച്ച; മൂന്ന് കിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു കൊച്ചിയിലെ ജുവലറിയിൽ നിന്ന് മോഷ്ടാക്കൾ 300 പവൻ സ്വർണവും 25 കിലോ വെളളിയും കവർന്നു. ഏലൂരിലെ ഐശ്വര്യ ജുവലറിയിലാണ് വൻ കവർച്ച നടന്നത്. ജുവലറിയുടെ പിന്നിലെ ഭിത്തി തുരന്ന് ഉളളിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്