320 കിലോ കഞ്ചാവ് പിടികൂടി

കൊണ്ടോട്ടി: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട മൂന്നുപേ​രെ കൂടി കൊണ്ടോട്ടി ​പോലീസ്​ അറസ്​റ്റ്​ ചെയ്​തു. കരിപ്പൂര്‍ പുളിയംപറമ്പ് കല്ലന്‍കണ്ടി റഫീഖ് (30), കൊണ്ടോട്ടി ആന്തിയൂര്‍കുന്ന് കുന്നേക്കാട്ട് തെഞ്ചേരിക്കുത്ത് മുഹമ്മദ് മുജീബ് റഹ്മാന്‍ (29), ആന്തിയൂര്‍കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ (32) എന്നിവരെയാണ് ജില്ല ആൻറി നാര്‍കോട്ടിക് സ്​ക്വാഡ് പിടികൂടിയത്. എട്ടുപേര്‍ നേരത്തെ പിടിയിലായി റിമാൻഡിലാണ്. സെപ്​റ്റംബര്‍ 24നാണ് ആന്ധ്രയില്‍നിന്ന്​ പച്ചക്കറി വണ്ടിയില്‍ കൊണ്ടുവന്ന കഞ്ചാവ്​ പിടികൂടിയത്. പിടിയിലായ റഫീഖിനെ മൂന്നുവര്‍ഷം മുമ്പ്​ 110 കിലോ കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടികൂടിയിരുന്നു. ഈ കേസില്‍ ജാമ്യത്തിലാണ്. ഇയാളുടെ പേരില്‍ കോഴിക്കോട്ട്​ മോഷണക്കേസും കൊണ്ടോട്ടിയില്‍ ബ്രൗണ്‍ഷുഗര്‍ കേസുണ്ട്. പ്രതികള്‍ക്ക് കഞ്ചാവ്​ കൊണ്ടുവരാൻ സാമ്പത്തികമായും മറ്റും സഹായം ചെയ്ത പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി. ജില്ല ​പൊലീസ് മേധാവി യു. അബ്​ദുൽ കരീമിന്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ മലപ്പുറം നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി.പി. ഷംസ്, കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആൻറി നാര്‍കോട്ടിക് സ്‌ക്വാഡ്​ അംഗങ്ങളായ അബ്​ദുൽ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സിയാദ് കോട്ടാല എന്നിവരാണ് പ്രതികളെ പിടികൂടിയത്. 

#360malayalam #360malayalamlive #latestnews

ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട മൂന്നുപേ​രെ കൂടി കൊണ്ടോട്ടി ​പോലീസ്...    Read More on: http://360malayalam.com/single-post.php?nid=2451
ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട മൂന്നുപേ​രെ കൂടി കൊണ്ടോട്ടി ​പോലീസ്...    Read More on: http://360malayalam.com/single-post.php?nid=2451
320 കിലോ കഞ്ചാവ് പിടികൂടി ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട മൂന്നുപേ​രെ കൂടി കൊണ്ടോട്ടി ​പോലീസ്​ അറസ്​റ്റ്​ ചെയ്​തു. സെപ്​റ്റംബര്‍ 24നാണ് ആന്ധ്രയില്‍നിന്ന്​ പച്ചക്കറി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്