കോവിഡ് വ്യാപനം: അടച്ചിടൽ പരിഹാരമോ?

കോവിഡ് വ്യാപനം ഉണ്ട് എന്ന് പറഞ്ഞ് മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 4 വാർഡ് ഒഴികെ 15 വാർഡുകളും വീണ്ടും കണ്ടയ്ൻമെന്റ് സോണുകളായി ജില്ലാകളക്റ്റർ പ്രഖ്യാപിച്ചിരി ക്കുകയാണ്. എന്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു പഞ്ചായത്തിലെ ഇത്രയും വാർഡുകൾ ഒന്നിച്ച് അടച്ചിടാൻ തീരുമാനിച്ചത് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. എത്ര പേർക്ക് വന്നാലാണ് കണ്ടയ്ൻമെന്റ് സോണാവുക എന്നത് സംബന്ധിച്ചും വ്യക്തതയില്ല.


ഒക്ടോബർ 28 ന് ഇറങ്ങിയ ഒരു ഉത്തരവിൽ ഇനിവാർഡ് തലത്തിൽ കണ്ടയ്‌മെന്റ് സോണുകളില്ലന്നും, രോഗിയുടെ വീട് നിൽക്കുന്ന 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടയ്ൻമെന്റുകൾ മാത്രമാണ് ഉണ്ടാവുക എന്നുമാണ് ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇതിന് വിപരീതമായി ഒരു പഞ്ചായത്തിലെ 15 വാർഡുകളും അടച്ചിടാൻ ഉത്തരവായിരിക്കുന്നത്.

ഒരാഴ്ച മുമ്പ് മാത്രമാണ് ഈ മേഖലയിലെ അടച്ചിടൽ മാറ്റിയത്. അന്നും പറയത്തക്ക രോഗികളൊന്നും പഞ്ചായത്തിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്ത് കൊണ്ട് അടച്ചിട്ടു എന്ന് ഉത്തരവാദപ്പെട്ടവരോട് ചോദിച്ചാൽ എല്ലാവരും പരസ്പരം പഴിചാരി ഒഴിഞ്ഞ് മാറുകയായിരുന്നു. ആരോഗ്യ വകുപ്പും പോലീസും വില്ലേജും പഞ്ചായത്തും ഞങ്ങളല്ല ഇതിന് ഉത്തരവാദി എന്നാണ്‌ പറഞ്ഞിരുന്നത്.

ഇതേ പഞ്ചായത്തിലെ 13-ാം വാർഡ് മൂന്ന് ആഴ്ച അടച്ചിട്ടപ്പോൾ ആദ്യം പറഞ്ഞത് മൂന്നാം വാർഡിന് പകരം പതിമൂന്ന് ആയതെന്നാണ്. അബന്ധം പറ്റിയതാണെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് മൂന്നാം വാർഡ് ആക്കിയപ്പോഴും 13-ാം വാർഡിലെ അടച്ച് പൂട്ടൽ ഉത്തരവ് പിൻവലിക്കാൻ മൂന്ന് ആഴ്ച കഴിയേണ്ടി വന്നു. കണ്ടയ്മെന്റ് ആക്കിയാലുണ്ടാകുന്ന പരിഹാസ്യത കണ്ടാൽ ആരും ചിരിച്ച് പോകും. ഒരു വാർഡിലെ റോഡിന്റെ ഒരു വശം കടകളെല്ലാം അടക്കും. മറുഭാഗത്ത് തകൃതിയായ കച്ചവടം നടക്കും. കൊറോണ വാർഡ് അടിസ്ഥാനത്തിലാണത്രെ ആളുകളി പ്രവേശിക്കുക !

6 മാസം അടച്ച് പൂട്ടിയിട്ട് എന്ത് ഗുണമുണ്ടായി?

ജനങ്ങൾ പട്ടിണി കിടന്നത് മിച്ചം!

കോവിഡിന്റെ എണ്ണം കുത്തനെ കൂടി

എടപ്പാൾ ആശുപതിയുമായി ബന്ധപ്പെട്ട 5 പേർക്ക് കോവിഡ് വന്നപ്പോളാണ് പൊന്നാനി താലുക് ത്രിബിൾ ലോക്ക് ഡൗണിലാക്ക് 3 ആഴ്ച അടച്ചിട്ടത്. റോഡുകളൊക്കെ കർണ്ണാടക സർക്കാർ ചെയ്ത പോലെ മണ്ണും കല്ലിട്ടും അടച്ചു. (ആ അഞ്ച് പേർ 4 ദിവസം കൊണ്ട് നഗറ്റീവ് ആവുകയും ചെയ്തു.)

കൊറോണ വന്നാലും വേണ്ടില്ല, പട്ടിണി കിടന്നും കടം കയറിയും ജീവിക്കാൻ പറ്റുകയില്ല എന്നാണ് ജനം പറയുന്നത്.

വ്യാപാരം അൽപം പച്ചപിടിച്ച് വരുമ്പോഴാണ് കണ്ടയ്ൻമെന്റിന്റെ പേരിൽ വീണ്ടും അടച്ചിടുന്നത്.

വ്യാപാരികൾ ഇതിനെതിരെ സമരം നടത്തിയിരുന്നു.

പക്ഷെ, പോലീസാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് കൊണ്ട് പോലീസ് രാജ്പേടിച്ച് എല്ലാവരും കടകളടക്കും.

കണ്ടയ്ൻമെന്റ് ആക്കുന്നതിനുള്ള വിവരങ്ങൾ പോകുന്നത് സർക്കാർ മുറപോലെയാണ്. ആരോഗ്യ വകുപ്പ് രോഗികളെ സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫീസർക്ക് നൽകും. അവർ തഹസിൽദാർക്ക് നൽകും. താഹസിൽദാർ കളക്ടർക്ക് നൽകും. ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് DMO വഴി കളക്ടർ ആവശ്യപ്പെടും. അപ്പോഴേക്കും പോസിറ്റാവായ രോഗി നഗറ്റീവ് ആയിരിക്കും.

ഇനി ഇത് ഒഴിവാക്കിക്കിട്ടാനും ഈ കടമ്പകൾ മുഴുവൻ കടക്കണം. അപ്പോഴേക്കും ആഴ്ചകൾ പിന്നിടും!

എന്തൊരു ദുരവസ്ഥ!

കൊറോണയുടെ വ്യാപനം തടയുന്നതിന് അടച്ചിടൽ ഒരു പരിഹാരമല്ലന്ന വിദഗ്‌ദരുടെ അഭിപ്രായം സർക്കാർ ചെവിക്കൊള്ളുന്നില്ല.

ആസ്ഥാന "വിദഗ്ദ" രുടെ പഴകി പുളിച്ച പ്രോട്ടോക്കോൾ നടപ്പാക്കാനാണ് ഇപ്പോഴും സർക്കാർ തയ്യാറാകുന്നത്.

ഇവരുടെ പല അഭിപ്രായങ്ങളും പിന്നീട് മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്. അതിലൊന്നായിരുന്നു ക്വാറന്റൈൻ കാലാവുധി. ആദ്യം 28 പിന്നെ 14, ഇപ്പോൾ 7 !

അതും ടെസ്റ്റ് നടത്തി നഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ വേണ്ടതില്ല.

നേരത്തെ തീരുമാനിച്ച (ഒക്ടോ: 28 ലെ ഉത്തരവ് ) മൈക്രോ കണ്ടയ്ൻമെന്റ് ഏർപ്പെടുത്തി മൊത്തം അടച്ചിടുന്നതിനെതിരെ ജനങ്ങൾ സംഘടിച്ചാലെ പട്ടിണി, കടം എന്നിവ ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുകയുള്ളൂ

ആരെങ്കിലും എന്തെങ്കിലും എതിരഭിപ്രായം പറഞ്ഞാൽ കോവിഡ് പ്രോട്ടോൾ ലംഘിച്ച് എന്ന് പറഞ്ഞ് ബഹളം വെക്കുകയാണ് ചിലർ ചെയ്യുന്നത്.

ജനപക്ഷത്ത് നിന്ന് ആരെങ്കിലും പറയേണ്ടതുണ്ട് എന്നുള്ളത് കൊണ്ടാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.

എ അബ്ദുൾ ലത്തീഫ്  (Additional Secretary to Govt.(Retd), Former Sr. Administrative Officer,Govt. Medical College, Tcr)

മാറഞ്ചേരി.

#360malayalam #360malayalamlive #latestnews

കോവിഡ് വ്യാപനം ഉണ്ട് എന്ന് പറഞ്ഞ് മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 4 വാർഡ് ഒഴികെ 15 വാർഡുകളും വീണ്ടും കണ്ടയ്ൻമെന്റ് സോണുകളായി ജില്ലാക...    Read More on: http://360malayalam.com/single-post.php?nid=2424
കോവിഡ് വ്യാപനം ഉണ്ട് എന്ന് പറഞ്ഞ് മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 4 വാർഡ് ഒഴികെ 15 വാർഡുകളും വീണ്ടും കണ്ടയ്ൻമെന്റ് സോണുകളായി ജില്ലാക...    Read More on: http://360malayalam.com/single-post.php?nid=2424
കോവിഡ് വ്യാപനം: അടച്ചിടൽ പരിഹാരമോ? കോവിഡ് വ്യാപനം ഉണ്ട് എന്ന് പറഞ്ഞ് മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 4 വാർഡ് ഒഴികെ 15 വാർഡുകളും വീണ്ടും കണ്ടയ്ൻമെന്റ് സോണുകളായി ജില്ലാകളക്റ്റർ പ്രഖ്യാപിച്ചിരി ക്കുകയാണ്. എന്ത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു പഞ്ചായത്തിലെ ഇത്രയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്