ഇന്നുമുതൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ അപ്പോൾതന്നെ പിഴയടക്കണം; പിഴ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തവർ ഇന്നുമുതൽ അപ്പോൾ തന്നെ പിഴയടക്കണം. കൂടാതെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ അനാവശ്യ യാത്രകൾ നടത്തുന്നതിന് പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് വിവിധ വകുപ്പുകൾ പ്രകാരമുള്ള പിഴ തുക എസ്.എച്ച്.ഒമാർ വാഹന ഉടമകളിൽ നിന്ന് ഈടാക്കി വാഹനം വിട്ടുനൽകും. തിരുവനന്തപുരം സിറ്റി പൊലീസാണ് അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.


പിഴ വിവരങ്ങൾ ഇങ്ങനെ...


പിഴ തുക ₹200/- രൂപ


●കോവിഡ്-19 ബാധിത പ്രദേശങ്ങളിൽ ലോക്ഡൗൺ ലംഘനം നടത്തുക.


●കോവിഡ്-19 ബാധിത പ്രദേശങ്ങളിൽ അകത്തേക്കും

പുറത്തേക്കുമുള്ള അനാവശ്യ സഞ്ചാരം.


●പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ കാണപ്പെടുക.


●പൊതുസ്ഥലത്ത് സാമൂഹിക അകലം പാലിക്കാതിരിക്കുക


●കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾക്ക് പാലിക്കാതെ മരണാനന്തരച്ചടങ്ങുകൾ നടത്തുക. 


●പൊതുസ്ഥലം, റോഡ്, ഫുട്പാത്ത് എന്നിവിടങ്ങളിൽ തുപ്പുക


പിഴ തുക ₹500/- രൂപ


●കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ജനങ്ങൾ ഒത്തുചേരുക (മീറ്റിങ്ങുകൾ മതപരമായ ചടങ്ങുകൾ മരണാനന്തര ചടങ്ങുകൾ). 


●കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്ക്കൂളുകൾ, ഓഫീസുകൾ, കടകൾ, മാളുകൾ, തുടങ്ങി ആൾക്കൂട്ടമായി മാറാൻ സാധ്യതയുള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, പ്രവർത്തിപ്പിക്കുക. 


●അതിഥി തൊഴിലാളികൾ ക്വാറന്റയിൻ ലംഘിക്കുക.


●കോവിഡ് സുരക്ഷാനിർദ്ദേശങ്ങൾ പാലിക്കാതെ നടത്തപ്പെടുന്ന കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ


പിഴ തുക ₹1000/- രൂപ


●നിരീക്ഷണത്തിലുളള ആൾ ക്വാറന്റയിൻ ലംഘനം നടത്തുക.


●കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെ വിവാഹചടങ്ങുകൾ നടത്തുക.


●കോവിഡ് 19 നിർദ്ദേശങ്ങൾ പാലിക്കാതെ ജാഥകൾ ധർണകൾ ഘോഷയാത്രകൾ സമ്മേളനങ്ങൾ എന്നിവ നടത്തുക.


●കോവിഡ് 19 ഇ- പ്ലാറ്റ്ഫോമുകളിലെ രജിസ്ട്രേഷനായി തെറ്റായ വിവരങ്ങൾ നൽകുക.


പിഴ തുക ₹2000/- രൂപ


●നിലവിലെ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് പൊതു-സ്വകാര്യ വാഹനഗതാഗതം നടത്തുക.


പിഴ തുക ₹5000/- രൂപ


●സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് ഇതര സംസ്ഥാനം വാഹനഗതാഗതം നടത്തുക.

#360malayalam #360malayalamlive #latestnews

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 34 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 15 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ...    Read More on: http://360malayalam.com/single-post.php?nid=242
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 34 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 15 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ...    Read More on: http://360malayalam.com/single-post.php?nid=242
ഇന്നുമുതൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവർ അപ്പോൾതന്നെ പിഴയടക്കണം; പിഴ വിവരങ്ങൾ ഇങ്ങനെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 34 പേര്‍ രോഗ മുക്തരായി ഉറവിടമറിയാതെ 15 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 641 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,962 പേര്‍ക്ക് 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 34,709 പേര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്