നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് അൽഖ്വയ്‌ദ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഈ മാസം അഞ്ചിന് കേന്ദ്രസർക്കാരിന് കൈമാറി. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.


അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. പശ്ചിമ ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും പതിനെന്നോളം ഭീകരവാദികളെ കഴിഞ്ഞ മാസം എൻ ഐ എ അറസ്റ്റ് ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അൽഖ്വയ്ദയുടെ ലക്ഷ്യം വ്യക്തമായത്. പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കാനാണ് അൽഖ്വയ്ദ പദ്ധതി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭീകരാക്രമണ സാദ്ധ്യത ബംഗാളിലാണെന്നാണ് റിപ്പോർട്ട്. ബംഗാളിലെ എതാണ്ട് എല്ലാ പ്രധാന നേതാക്കളും അൽഖ്വയ്ദയുടെ ലക്ഷ്യത്തിലുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുളള ശ്രമങ്ങൾക്ക് കേരളത്തിലടക്കം അൽ ഖ്വയ്ദയ്‌ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐ ബി റിപ്പോർട്ട് വ്യക്തമാക്കുന്നു.

#360malayalam #360malayalamlive #latestnews

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥ...    Read More on: http://360malayalam.com/single-post.php?nid=2406
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥ...    Read More on: http://360malayalam.com/single-post.php?nid=2406
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് അൽഖ്വയ്‌ദ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്