മുംബൈ ഭീകരാക്രമണം: സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടിരൂപ ഇനാം

വാഷിംഗ്‌ടൺ: മുബൈ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത് സംബന്ധിച്ച ഔദ്ധ്യോഗിക പ്രസ്‌താവന പുറത്തുവിട്ടത്.


"പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദേശ ഭീകര സംഘടനയായ ലഷ്കർ-ഇ ത്വയ്യിബലെ മുതിർന്ന അംഗം സാജിദ് മിറിന്റെ മുംബയ് ഭീകരാക്രമണത്തിലുള്ള പങ്ക് വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഇതിൽ സാജിദ് മിറിന്റെ പങ്ക് തെളിയിക്കുന്നതും ഏതെങ്കിലും രാജ്യത്ത് ശിക്ഷയ്ക്ക് കാരണമാകുന്നതുമായ വിവരങ്ങൾകെെമാറുന്നവർക്ക് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാം അഞ്ച് മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നു." പ്രസ്‌താവനയിൽ പറഞ്ഞു.

2008 നവംബർ 26നാണ് കസബും 9 കൂട്ടാളികളുമടങ്ങുന്ന പാക്ക് ഭീകരസംഘം മുംബയെ ചോരക്കളമാക്കിയത്. മൂന്ന് ദിവസം നീണ്ട ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേർക്കു

പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

#360malayalam #360malayalamlive #latestnews

മുബൈ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക...    Read More on: http://360malayalam.com/single-post.php?nid=2701
മുബൈ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക...    Read More on: http://360malayalam.com/single-post.php?nid=2701
മുംബൈ ഭീകരാക്രമണം: സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടിരൂപ ഇനാം മുബൈ ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്