ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരാന്‍ കാരണം അന്തരീക്ഷ മലിനീകരണം

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.  പ്രതിദിനം ആറായിരത്തില്‍ അധികം കേസുകളാണ് നവംബർ മൂന്നിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 13 ശതമാനം കോവിഡ് കേസുകളും അന്തരീക്ഷ മലിനീകരണത്തിന്റെ ഫലമാണെന്നാണ് വിലയിരുത്തുന്നത്.


ഡല്‍ഹിയില്‍ ഇപ്പോള്‍ വായുവിന്റെ ഗുണനിലവാര തോത് 443 ആണ്. അതീവ ഗുരുതരമായ ഈ സാഹചര്യം  നിയന്ത്രിക്കാനായില്ലെങ്കില്‍ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ച 1.26 ലക്ഷം പേരില്‍ 17 പേരുടെ മരണത്തിനും കാരണമായത് അന്തരീക്ഷ മലിനീകരണമാണെന്ന് കഴിഞ്ഞയാഴ്ച യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആഗോളതലത്തില്‍ 15 ശതമാനം കൊവിഡ് മരണങ്ങളും അന്തരീക്ഷ മലിനീകരണം മൂലമാണെന്നാണ് വിലയിരുത്തുന്നത്.

#360malayalam #360malayalamlive #latestnews

ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല...    Read More on: http://360malayalam.com/single-post.php?nid=2301
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല...    Read More on: http://360malayalam.com/single-post.php?nid=2301
ഡല്‍ഹിയില്‍ കൊവിഡ് കുതിച്ചുയരാന്‍ കാരണം അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷ മലിനീകരണമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. പ്രതിദിനം ആറായിരത്തില്‍ അധികം കേസുകളാണ് നവംബർ മൂന്നിന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്