കോഴിക്കോട് 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ

ഇന്നലെ രാത്രിയാണ് സംഭവം. ഉണ്ണികുളം പഞ്ചായത്തിലെ എകരൂലിൽ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഗുരതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആറു വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടിന്റെ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.

ബുധനാഴ്​ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. വാർഡ് 15 മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ്​ ക്രൂരലൈംഗിക പീഡനത്തിനിരയായത്​. സംഭവസമയം രക്ഷിതാക്കൾ വീട്ടിലുണ്ടായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു.

രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വടകര റൂറൽ എസ്പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്.പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

.

#360malayalam #360malayalamlive #latestnews

ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത്.......    Read More on: http://360malayalam.com/single-post.php?nid=2245
ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത്.......    Read More on: http://360malayalam.com/single-post.php?nid=2245
കോഴിക്കോട് 6 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു; കുട്ടി ആശുപത്രിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്