രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ കടുത്ത നിയന്ത്രണം


സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്ല

സമ്പൂർണ ലോക്ക്ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന പരിശോധന നടത്താനും യോഗത്തിൽഡ തീരുമാനിച്ചു.


സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഓൺലൈൻ മന്ത്രി സഭാ യോഗമാണ് ഇന്ന നടന്നത് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും മറ്റ് മന്ത്രിമാർ ഓഫീസുകളിലും വീടുകളിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്. 


നിലവിൽ സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഭൂരിഭാഗം മന്ത്രിമാരും അഭിപ്രായപ്പെട്ടത്. മാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്േള രോഗവ്യാപനം തടയുന്തിന് മാർക്കറ്റുകളില്ഡ പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തും.അതേസമയം, ഈ മാസം 31 ന് പാസാക്കേണ്ട ധനബിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു മാസം കൂടി നീട്ടിക്കിട്ടുന്നതിന് ഗവർണറോട് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ശുപാർശ ചെയ്യാനും ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=224
...    Read More on: http://360malayalam.com/single-post.php?nid=224
രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ കടുത്ത നിയന്ത്രണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്