മികവിന്റെ കേന്ദ്രമായി ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ  ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയർന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള എട്ട് ലാബുകളും 16 വലിയ ക്ലാസ് മുറികളുമടങ്ങുന്ന രണ്ട് ഹയര്‍ സെക്കന്‍ഡറി ബ്ലോക്കുകളും 36 ക്ലാസ് മുറികളും നാല് ലാബുകളുമടങ്ങിയ മൂന്ന് യു.പി, ഹെസ്‌ക്കൂള്‍ ബ്ലോക്കുമാണ് 150 വർഷം പഴക്കമുള്ള ഇ.എം.എസ് വിദ്യാഭ്യാസ കോംപ്ലക്‌സിലുള്ളത്.

നഗരസഭയുടെ 10 കോടി രൂപയും കേരള സര്‍ക്കാരിന്റെ അഞ്ച് കോടി രൂപയും ചേര്‍ത്ത് 15 കോടി ചെലവിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.3,500 ഓളം വിദ്യാര്‍ഥികള്‍ക്ക് പഠിക്കാവുന്ന രീതിയില്‍ മികച്ച ഡിസൈനോടും സ്ഥല സൗകര്യങ്ങളോടും കൂടിയാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.


ഓഫീസ് പ്രവര്‍ത്തനത്തിന് പ്രത്യേകം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, നവീന ചുറ്റുമതിലും ഗേറ്റും, മഴവെള്ള സംഭരണി, ലാന്റ്‌സ്‌കേപ്പിങ്, പൂന്തോട്ടം, സ്റ്റേജ്, അഴുക്കുചാല്‍, പാചകപ്പുര, ഡൈനിങ് ഹാള്‍, ടോയ്‌ലറ്റുകള്‍, ഫര്‍ണിച്ചര്‍, ലൈബ്രറി, ഭക്ഷണവും സ്റ്റേഷനറിയും വാങ്ങാവുന്ന കിയോസ്‌ക്ക് തുടങ്ങിയ സൗകര്യങ്ങളും ഇ.എം.എസ് കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ  നഗരസഭാ ചെയര്‍മാന്‍  എം. മുഹമ്മദ് സലീം അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്‌സണ്‍ നിഷി അനില്‍ രാജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍  കെ.വിഫൗസിയ, മുനിസിപ്പല്‍ എഞ്ചീനിയര്‍  എന്‍. പ്രസന്നകുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കിഴിശ്ശേരി മുസ്തഫ, കെ.സി.മൊയ്തീന്‍കുട്ടി, പി.ടി ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടില്‍,  വാര്‍ഡ് കൗണ്‍സിലര്‍മാരായ താമരത്ത് ഉസ്മാന്‍, തെക്കത്ത്ഉസ്മാന്‍,  നഗരസഭാ സെക്രട്ടറി അബ്ദുള്‍ സജീം, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പി.മുഹമ്മദ് മുസ്തഫ, വ്യാപാരി വ്യവസായി സമിതി കെ. സുബ്രമണ്യന്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എം. പ്രേമലത, സ്‌കൂള്‍ പ്രധാനധ്യാപിക വഹീദ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന...    Read More on: http://360malayalam.com/single-post.php?nid=2225
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന...    Read More on: http://360malayalam.com/single-post.php?nid=2225
മികവിന്റെ കേന്ദ്രമായി ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമായി ഉയർന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്