ഇളവുകളില്‍ സ്വയം നിയന്ത്രണം കൈവിടരുത്: സ്പീക്കർ


പൊന്നാനിയിൽ വലിയ പ്രഹരശേഷിയോടെ പടർന്നു പിടിക്കുന്ന തരത്തിൽ വന്ന മഹാമാരിയെ എല്ലാവരുടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെ നിയന്ത്രണ വിധേയമാക്കാൻ നമുക്ക് കഴിഞ്ഞു.  വലിയൊരു പ്രയാസത്തെ ചെറുക്കാൻ നല്ല രീതിയിലും സമയോചിതമായും, അച്ചടക്കത്തോടെയും,  ത്യാഗങ്ങൾ സഹിച്ചും വിവിധ  വകുപ്പുകളും, പൊതുസമൂഹവും ഒന്നിച്ചു പ്രവർത്തിച്ചതിന്റെ കൂടെ  ഫലമാണിത്. 

ഇതൊരു മഹാവ്യാപനത്തിലേക്കെത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വന്നത്. ഇന്ന് അതിൽ നിന്നും 90% വും മുക്തമായിക്കൊണ്ടിരിക്കയാണ്.  ഈ സാഹചര്യത്തിൽ ഏറെ പ്രയാസമനുഭവിക്കുന്ന മൽസ്യതൊഴിലാളികളുടെ സംരക്ഷണത്തിനും നിലനിൽപ്പിനു മായി പൊന്നാനി ഹാർബർ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാൻ ജില്ലാകളക്ടറോടും ജില്ലാ ദുരന്ത നിവാരണം സമിതി യുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ധാരണ യായിരിക്കയാണ്.  ഇപ്പോൾ മത്സ്യബന്ധനത്തിന് പോകാൻ അനുമതിയുള്ള വള്ളങ്ങൾക്ക് നാളെമുതൽ കടലിൽ പോകാവുന്നതാണ്. ലേലനടപടികൾ പാടില്ല. വിപണനവുമായി ബന്ധപ്പെട്ടു ഫിഷറീസ് വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കുക. 

കൂടാതെ നിലവിൽ കടകൾ തുറക്കുന്നതുമായി ചില പ്രയാസങ്ങൾ കൂടി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.  നാളെ യോഗം ചേർന്ന് ജനങ്ങൾക്ക്‌ പ്രയാസം കുറക്കുന്ന തരത്തിലും എന്നാൽ രോഗവ്യാപനം തടയുന്ന തരത്തിലുമുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  Covid ചികിത്സയുമായി ബന്ധപ്പെട്ടു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമായി വരികയാണ്.  ഏകദേശം 250 ഓളം ബഡ്ഡുകൾ വിവിധ കേന്ദ്രങ്ങളിലായി ഒരുങ്ങി കഴിഞ്ഞു.  അത്തരത്തിലുള്ള ക്രമീകടനങ്ങൾ കൃത്യമായി നടന്നു വരുന്നു. 

ഇങ്ങിനെയൊക്കെ യാണെങ്കിലും  രോഗവ്യാപനത്തെ ചെറുക്കുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ പിന്തുടരുന്നതിനും പെരുന്നാൽ കൂടി വരുന്ന സാഹചര്യം ഉൾക്കൊണ്ടു സ്വയം നിയന്ത്രണങ്ങൾ ഏറ്റെടുത് ഏവരും പ്രവർത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

എന്ന്

P. ശ്രീരാമകൃഷ്ണൻ


#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=222
...    Read More on: http://360malayalam.com/single-post.php?nid=222
ഇളവുകളില്‍ സ്വയം നിയന്ത്രണം കൈവിടരുത്: സ്പീക്കർ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്