കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചനയും ആയി പൊന്നാനി

പൊന്നാനി: കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചന നൽകി പൊന്നാനിയിലെ പരിശോധനാ ഫലങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആന്റിജൻ പരിശോധനയിൽ ഒരു ദിവസം പോലും അഞ്ചിൽ കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടായില്ല. മിക്ക ദിവസങ്ങളിലും ഒന്നും രണ്ടും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചില ദിവസങ്ങളിൽ ഒരു കേസുപോലുമുണ്ടായില്ല.  പ്രതിരോധം തുടർന്നാൽ കോവിഡ് പ്രതിസന്ധി മറികടക്കാനാകുമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. 

 

ആർടിപിസിആർ പരിശോധനാ ഫലം മൂന്നും നാലും ദിവസത്തെ കണക്കുകൾ ഒരുമിച്ചാണ് വരുന്നതെങ്കിലും കേസുകൾ ഇരുപതിൽ താഴെയായി ചുരുങ്ങി. മിക്ക ദിവസങ്ങളിലും പോസിറ്റീവ് കണക്ക് പത്തിൽ താഴെയാണെന്നത് ഏറെ ആശ്വാസം നൽകുന്നു. നേരത്തെ നൂറോളം പേർക്ക് ദിവസവും കോവിഡ് പരിശോധന നടന്നിരുന്നു. ഇപ്പോൾ 50 പേർക്ക് മാത്രമേ നടത്തേണ്ടി വരുന്നുള്ളൂ.  പരിശോധന ആവശ്യപ്പെട്ട് പേര് റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു.

നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകളിൽ നിയന്ത്രണം തുടരും. അടുത്ത ദിവസം ചേരുന്ന താലൂക്ക് സമിതി യോഗത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ പുനഃപരിശോധന നടത്തും. പുറത്തിറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകളെടുക്കുന്നതിലും മാസ്ക് ധരിക്കുന്നതിലും അകലം പാലിക്കുന്നതിലും വീഴ്ച വരുത്താതെ മുന്നോട്ടുപോയാൽ ഏതാനും ആഴ്ചകൾക്കകം തന്നെ പോസിറ്റീവ് കേസുകൾ ഇല്ലാതാകുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കോവിഡ് മുൻകരുതലുകൾ ഉറപ്പു വരുത്താൻ പൊലീസും കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

 

റിപ്പോർട്ടർ: ജിബീഷ് വൈലിപ്പാട്ട് 

#360malayalam #360malayalamlive #latestnews

കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചന നൽകി പൊന്നാനിയിലെ പരിശോധനാ ഫലങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആന്റിജൻ പരിശോധനയിൽ.......    Read More on: http://360malayalam.com/single-post.php?nid=2149
കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചന നൽകി പൊന്നാനിയിലെ പരിശോധനാ ഫലങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആന്റിജൻ പരിശോധനയിൽ.......    Read More on: http://360malayalam.com/single-post.php?nid=2149
കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചനയും ആയി പൊന്നാനി കോവിഡിനെ മറികടക്കുമെന്ന ശുഭ സൂചന നൽകി പൊന്നാനിയിലെ പരിശോധനാ ഫലങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആന്റിജൻ പരിശോധനയിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്