കഴിഞ്ഞ 24മണിക്കൂറിനിടെ 48,648 പേർക്ക് കോവിഡ്; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷത്തോട് അടുക്കുന്നു. 80,88,851 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 563 പേർ കൂടെ മരണമടഞ്ഞതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,21,090 ആയി. കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 74 ലക്ഷത്തോട് അടുക്കുകയാണ്. ആകെ 5,94,386 ആക്‌റ്റീവ് കേസുകളാണ് രാജ്യത്തുള‌ളത്. 73,73,375 പേർക്ക് രോഗം ഭേദമായി.


ജോൺ ഹോപ്‌കിൻസ് സർവകലാശാല നൽകുന്ന കണക്ക് പ്രകാരം രോഗം ഭേദമായവരുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യയാണ്. ബ്രസീലും അമേരിക്കയുമാണ് തൊട്ടുപുറകിലുള‌ളത്. ലോകത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച രണ്ടാമത് രാജ്യവും ഇന്ത്യയാണ്. പട്ടികയിൽ ഒന്നാമത് അമേരിക്കയും മൂന്നാമത് ബ്രസീലുമാണ്. ഇന്ത്യയിലെ കൊവിഡ് പോസി‌റ്റീവി‌റ്റി നിരക്ക് 7.54% ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് മരണനിരക്ക് 1.50% ആണ്. രോഗമുക്തി നിരക്ക് രാജ്യത്ത് 91.15% ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

#360malayalam #360malayalamlive #latestnews

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷത്തോട്........    Read More on: http://360malayalam.com/single-post.php?nid=2141
കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷത്തോട്........    Read More on: http://360malayalam.com/single-post.php?nid=2141
കഴിഞ്ഞ 24മണിക്കൂറിനിടെ 48,648 പേർക്ക് കോവിഡ്; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു കഴിഞ്ഞ 24 മണിക്കൂറിനിടെ 48,648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81 ലക്ഷത്തോട്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്