പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി; ആറ് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ

പൊന്നാനി:പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി.ആറ് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി.

പൊന്നാനി നഗരസഭയിൽ രോഗ വ്യാപനം വർധിച്ച സാഹചര്യത്തിൽ താലൂക്ക് ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചത്.

നഗരസഭയിലെ 8, 11,31,33,34, 37,44 വാർഡുകളാണ് കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടുത്തിയത്. 6, 10, 13, 14, 23, 24 വാർഡുകൾ മൈക്രോ കണ്ടെയിൻമെന്റ് സോണുകളായും പ്രഖ്യാപിച്ചു.

നഗരസഭയിൽ നിലവിൽ കണ്ടയ്ൻമെൻ്റ് സോണുകളായ7,9,12,16, എന്നീ വാർഡുകൾ താൽക്കാലിക കണ്ടെയ്ൻമെൻ്റ് സോണായി തന്നെ തുടരും.

ജില്ലാ ഭരണകൂടം പുറത്തിറക്കിയ കുറിപ്പിൽപൊന്നാനി നഗരസഭ പൂർണ്ണമായും കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചെങ്കിലും കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട താലൂക്ക് സമിതിയുടെ യോഗത്തിൽ രോഗ വ്യാപന സാധ്യതയും, ജാഗ്രത അനിവാര്യവുമായ വാർഡുകളിൽ മാത്രമാണ് കടുത്തനിയന്ത്രണം ഏർപ്പെടുത്തിയത്.

നാലിൽ കൂടുതൽ രോഗികളുള്ള പ്രദേശം കണ്ടെയ്ൻമെൻ്റ് സോണും, അതിൽ കുറവ് രോഗികളുള്ള പ്രദേശം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുമായിരിക്കും.

മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ രോഗികളുള്ള വീടുകളിൽ നിന്നും 100 മീറ്റർ ദൂരം നിയന്ത്രണത്തിലാകും. കണ്ടയ്ൻമെൻ്റ് സോണുകളിലെ അത്യാവശ്യ വസ്തുക്കളുടെ കടകൾ ഉച്ചക്ക് 2 മണി വരെയും, മറ്റ് വാർഡുകളിൽ 7 മണി വരെയും തുറക്കാം.

നാല് ദിവസത്തിന് ശേഷം ചേരുന്ന റിവ്യൂ യോഗത്തിൽ കോവിഡ് വ്യാപന തോതിനനുസരിച്ച് മാറ്റങ്ങൾ വരുത്താനും യോഗത്തിൽ തീരുമാനമായി.

തഹസിൽദാർ ഷീലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ്കുഞ്ഞി, നഗരസഭ സെക്രട്ടറി ആർ.പ്രദീപ്കുമാർ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, പൊന്നാനി എസ്.ഐ.ദിനേശ്, വില്ലേജ് ഓഫീസർമാരായ ഉദയൻ ,പ്രദീപ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത


റിപ്പോര്‍ട്ട്: നൗഷാദ് പുതുപൊന്നാനി

#360malayalam #360malayalamlive #latestnews

പൊന്നാനി:പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ.......    Read More on: http://360malayalam.com/single-post.php?nid=2118
പൊന്നാനി:പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ.......    Read More on: http://360malayalam.com/single-post.php?nid=2118
പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി; ആറ് വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ പൊന്നാനി:പൊന്നാനി നഗരസഭയിലെ ഏഴ് വാർഡുകളെ കൂടി കണ്ടെയ്ൻമെൻ്റ് സോണിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്