രണ്ട് ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍

പൂണെ: രണ്ട് ലക്ഷം രൂപയുടെ ഉള്ളിച്ചാക്കുകൾ മോഷ്ടിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ. പൂണെ റൂറൽ പോലീസാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഉള്ളി കള്ളന്മാരെ പിടികൂടിയത്.  ഒക്ടോബർ 21നാണ്

പൂണെയിലെ കർഷകന്റെ സംഭരണശാലയുടെ പൂട്ട് തകർത്ത് 58 ഉള്ളിച്ചാക്കുകൾ   മോഷ്ടിച്ചത്. മോഷ്ടിച്ച ഉള്ളിച്ചാക്കുകളിൽ 49 എണ്ണം കണ്ടെടുത്തതായും ബാക്കിയുള്ളവ പ്രതികൾ വിൽപന നടത്തിയതായും പോലീസ് പറഞ്ഞു.

ഉള്ളിക്ക് വീണ്ടും വില കൂടിയതോടെയാണ് വീണ്ടും ഉള്ളി മോഷണം വ്യാപകമായിരിക്കുന്നത്. കനത്ത മഴയ്ക്ക് പുറമേ പൂഴ്ത്തിവെയ്പ്പും ഉള്ളിയുടെ വില കൂടാൻ കാരണമായി.

#360malayalam #360malayalamlive #latestnews

രണ്ട് ലക്ഷം രൂപയുടെ ഉള്ളിച്ചാക്കുകൾ മോഷ്ടിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ. പൂണെ റൂറൽ പോലീസാണ് ദിവസങ്ങൾ.......    Read More on: http://360malayalam.com/single-post.php?nid=2082
രണ്ട് ലക്ഷം രൂപയുടെ ഉള്ളിച്ചാക്കുകൾ മോഷ്ടിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ. പൂണെ റൂറൽ പോലീസാണ് ദിവസങ്ങൾ.......    Read More on: http://360malayalam.com/single-post.php?nid=2082
രണ്ട് ലക്ഷം രൂപയുടെ ഉള്ളി മോഷ്ടിച്ച് കടത്തിയവര്‍ പിടിയില്‍ രണ്ട് ലക്ഷം രൂപയുടെ ഉള്ളിച്ചാക്കുകൾ മോഷ്ടിച്ച് കടത്തിയ നാല് പേർ അറസ്റ്റിൽ. പൂണെ റൂറൽ പോലീസാണ് ദിവസങ്ങൾ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്