അണ്‍ലോക്ക് 5 നവംബര്‍ 30 വരെ തുടരാന്‍ തീരുമാനം

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30വരെ തുടരാന്‍ തീരുമാനം. മാര്‍ഗ നിര്‍ദേശങ്ങള്‍ സെപ്റ്റംബർ 30 ന് പുറപ്പെടുവിച്ച ഉത്തരവ്  നവംബര്‍ 30 വരെ കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.  പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.

സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് പരിശീലനകേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത് കര്‍ശനമായി തന്നെ തുടരുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മറ്റൊരു ഉത്തരവ് വരും വരെ നവംബർ അവസാനം വരെ ഇതുപോലെ തുടരാനാണ് കേന്ദ്ര സർക്കാർ തീരുമാനം.

#360malayalam #360malayalamlive #latestnews

രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30വരെ തുടരാന്‍ തീരുമാനം. മാര്‍ഗ നിര്‍ദേശങ്ങള്‍ സെപ്റ്റംബർ 30 ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30 വരെ ...    Read More on: http://360malayalam.com/single-post.php?nid=2079
രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30വരെ തുടരാന്‍ തീരുമാനം. മാര്‍ഗ നിര്‍ദേശങ്ങള്‍ സെപ്റ്റംബർ 30 ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30 വരെ ...    Read More on: http://360malayalam.com/single-post.php?nid=2079
അണ്‍ലോക്ക് 5 നവംബര്‍ 30 വരെ തുടരാന്‍ തീരുമാനം രാജ്യത്ത് അണ്‍ലോക്ക് 5 നവംബര്‍ 30വരെ തുടരാന്‍ തീരുമാനം. മാര്‍ഗ നിര്‍ദേശങ്ങള്‍ സെപ്റ്റംബർ 30 ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30 വരെ കൂടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്