കേരളത്തിൽ പെൺകുട്ടികളുടെ ആത്മഹത്യാ നിരക്ക് വർധിക്കുന്നു

സംസ്ഥാനത്തു കുട്ടികകളുടെ ആത്മഹത്യ നിരക്ക് വർതിച്ചു വരുന്നതായി ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്യ ചെയ്യുന്നതിൽ അധികവും പെൺകുട്ടികളാണ്. കുട്ടികളിലെ ആത്മഹത്യാ വർതിക്കാൻ കാരണം കണ്ടെത്താൻ നിയോഗിച്ച ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിലാണ് കണക്കുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.


ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവും ആണ് ആത്മഹത്യക്കു കൂടുതലായി വഴിയൊരുക്കന്നത് എന്നതാണ് കണ്ടെത്തൽ.ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്.


പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്. ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്നതായാണ് റിപ്പോർട്ടിലെ ഗൗരവമേറിയ കണ്ടെത്തൽ. 


 ആത്മഹത്യ ചെയ്ത 158 കുട്ടികളിൽ 132 പേരും അണുകുടുംബങ്ങളിൽ നിന്നുള്ളവരാണ്. മാതാപിതാക്കളടക്കം ശകാരിച്ചതിനാണ് ഏറ്റവും കൂടുതൽ പേരും ജിവനൊടുക്കിയത്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവുമാണ് ജീവനൊടുക്കാൻ ഭൂരിഭാഗം പെൺകുട്ടികൾക്കും പ്രേരണായത്. പ്രത്യേകിച്ച് കാരണമില്ലാതെ 41 ശതമാനം കുരുന്നുകൾ ജീവിതമവസാനിപ്പിച്ചതായും സമിതിയുടെ പഠനത്തിൽ കണ്ടെത്തി. ലോക്ഡൗൺ കാലത്ത് മാത്രം 173 കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന പൊലീസിന്റെ കണക്കുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്തു കുട്ടികകളുടെ ആത്മഹത്യ നിരക്ക് വർതിച്ചു വരുന്നതായി ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്...    Read More on: http://360malayalam.com/single-post.php?nid=2046
സംസ്ഥാനത്തു കുട്ടികകളുടെ ആത്മഹത്യ നിരക്ക് വർതിച്ചു വരുന്നതായി ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്...    Read More on: http://360malayalam.com/single-post.php?nid=2046
കേരളത്തിൽ പെൺകുട്ടികളുടെ ആത്മഹത്യാ നിരക്ക് വർധിക്കുന്നു സംസ്ഥാനത്തു കുട്ടികകളുടെ ആത്മഹത്യ നിരക്ക് വർതിച്ചു വരുന്നതായി ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്യ ചെയ്യുന്നതിൽ അധികവും പെൺകുട്ടികളാണ്.പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്