നിര്‍മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍

ചങ്ങരംകുളം: ചങ്ങരംകുളം പാവിട്ടപ്പുറത്ത് നിര്‍മാണ തൊഴിലാളി നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍. പറേംപാടം അഗതിയൂര്‍ സ്വദേശിയായ നാലുകണ്ടത്ത് രാജന്‍ (56) നെയാണ് നിര്‍മാണ പ്രവൃത്തി നടക്കുന്ന വടക്കത്ത് വളപ്പില്‍ ഉമ്മറിന്റെ വീടിനകത്ത് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ ജോലിക്കെത്തിയവരാണ് രാജനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ വിജിത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. ഭാര്യ ശ്യാമള മക്കള്‍ രഞ്ജിത്ത്,രമ്യ.മരുമകന്‍.സന്തോഷ് 

#360malayalam #360malayalamlive #latestnews

അഗതിയൂര്‍ സ്വദേശിയായ നാലുകണ്ടത്ത് രാജന്‍ (56) നെയാണ് നിര്‍മാണ പ്രവൃത്തി നടക്കുന്ന.......    Read More on: http://360malayalam.com/single-post.php?nid=3381
അഗതിയൂര്‍ സ്വദേശിയായ നാലുകണ്ടത്ത് രാജന്‍ (56) നെയാണ് നിര്‍മാണ പ്രവൃത്തി നടക്കുന്ന.......    Read More on: http://360malayalam.com/single-post.php?nid=3381
നിര്‍മാണ തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍ അഗതിയൂര്‍ സ്വദേശിയായ നാലുകണ്ടത്ത് രാജന്‍ (56) നെയാണ് നിര്‍മാണ പ്രവൃത്തി നടക്കുന്ന.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്