തിരുവനന്തപുരത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ് ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആരോപണം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ കയറി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ലോക്ഡൌണിന് മുമ്പേ ശ്രീകുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. സ്കൂളിലെ മാനേജ്മെന്റ് മാറി പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ സ്കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=3430
...    Read More on: http://360malayalam.com/single-post.php?nid=3430
തിരുവനന്തപുരത്ത് സ്വകാര്യ സ്‍കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്‍തു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്