സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു

സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ആഗോള ടെക് ഭീമനാക്കി മാറ്റിയ ലീ 2014 മുതൽ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു.

പ്രാദേശിക ബിസിനസിൽ നിന്നാണ് സാംസങിനെ ലീ ലോകത്തിലെ വൻകിട ഇല്ക്ട്രോണിക്സ് നിർമാതാക്കളാക്കി മാറ്റിയത്. പിതാവ് ലീ ബ്യൂങ് ചൂളിന്റെ മരണ ശേഷം 1987ലാണ് ലീ കമ്പനിയുടെ അധികാരമേറ്റെടുത്തത്. രണ്ടുതവണ അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.


സാംസങിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2014 മുതൽ ലീയുടെ മകനും സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാനുമായ ലീ ജെയ് യോങാണ് കമ്പനിയുടെ ചുക്കാൻ പിടിക്കുന്നത്.

#360malayalam #360malayalamlive #latestnews

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ആഗോള.......    Read More on: http://360malayalam.com/single-post.php?nid=2034
സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ആഗോള.......    Read More on: http://360malayalam.com/single-post.php?nid=2034
സാംസങ് ചെയര്‍മാന്‍ ലീ കുന്‍ ഹീ അന്തരിച്ചു സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ (78) അന്തരിച്ചു.ദക്ഷിണ കൊറിയൻ സ്ഥാപനമായ സാംസങിനെ ആഗോള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്