സൈബർ ഗുണ്ടകളെ അമർച്ച ചെയ്യാൻ കേരള പോലീസിന്റെ 118 A വകുപ്പ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. ഇത്തരത്തിൽ നിരവധി  സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് സൈബർ ഇടങ്ങളിൽ നടക്കുന്നത്. ഇത്തരക്കാരെ നിയമത്തിന് മുന്നിലെത്തിച്ച് പരമാവധി ശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.സൈബർ കുറ്റവാളികൽക്ക് 5 വർഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്നതാകും ഈ നിയമ ഭേദഗതി.

കൂട്ടിച്ചേർക്കുന്നത് 118 എ 

കേരള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 5 വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണിത്.

ഭേദഗതിക്ക് പിന്നിൽ

സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പാക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കോവിഡ് കാലത്തെ വ്യാജ പ്രചാരണങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നിയമഭേദഗതിക്ക് മന്ത്രിസഭ പച്ചക്കൊടി കാട്ടിയത്. 

ഐടി ആക്ടിലെ വ്യവസ്ഥ റദ്ദാക്കിയത് സുപ്രീം കോടതി

2000ലെ ഐ.ടി ആക്ടിലെ 66എ വകുപ്പും 2011ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായ സ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഭേദഗതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.


#360malayalam #360malayalamlive #latestnews

സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. ഇത്തരത്തിൽ നിരവധി സമൂ...    Read More on: http://360malayalam.com/single-post.php?nid=2031
സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. ഇത്തരത്തിൽ നിരവധി സമൂ...    Read More on: http://360malayalam.com/single-post.php?nid=2031
സൈബർ ഗുണ്ടകളെ അമർച്ച ചെയ്യാൻ കേരള പോലീസിന്റെ 118 A വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരു കുറ്റകൃത്യമാണ്. ഇത്തരത്തിൽ നിരവധി സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്