ഓൺലൈൻ ക്ലാസിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; 12കാരിയെ പെൻസിൽകൊണ്ട് കുത്തി പരുക്കേൽപ്പിച്ച് അമ്മ

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെൻസിൽകൊണ്ട് അമ്മ കുത്തിപരുക്കേൽപ്പിച്ചു. മുംബൈയിലാണ് സംഭവം.

ഓൺലൈൻ ക്ലാസിനിടെ അധ്യാപകൻ ചോദിച്ച ചോദ്യങ്ങൾക്ക് കുട്ടിക്ക് മറുപടി നൽകാനായില്ല. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ കൂർത്ത മുനയുള്ള പെൻസിൽ ഉപയോഗിച്ച് കുട്ടിയുടെ മുതുകിൽ ആഞ്ഞ് കുത്തുകയായിരുന്നു. നിരവധി തവണ കുട്ടിയെ ഇവർ കുത്തിപരുക്കേൽപ്പിച്ചു.


സംഭവം കണ്ടുനിന്ന ഇളയ സഹോദരി ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. അവശനിലയിലായ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അമ്മയ്‌ക്കെതിരെ മുംബൈ സാന്റാക്രൂസ് പൊലീസ് കേസെടുത്തു.

#360malayalam #360malayalamlive #latestnews

ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെൻസിൽക...    Read More on: http://360malayalam.com/single-post.php?nid=2013
ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെൻസിൽക...    Read More on: http://360malayalam.com/single-post.php?nid=2013
ഓൺലൈൻ ക്ലാസിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല; 12കാരിയെ പെൻസിൽകൊണ്ട് കുത്തി പരുക്കേൽപ്പിച്ച് അമ്മ ഓൺലൈൻ ക്ലാസിൽ അധ്യാപകന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്തതിന്റെ പേരിൽ പന്ത്രണ്ട് വയസുകാരിയായ മകളോട് അമ്മയുടെ ക്രൂരത. മകളെ പെൻസിൽകൊണ്ട്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്