കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി വരണം: കര്‍ണാടക ഹൈക്കോടതി

കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും പുറപ്പെടുവിച്ച വിധിയാണ് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ നടരാജൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചത്.

കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക​ത്തി​നാ​ണ് നി​ല​വി​ൽ വ​ധ​ശി​ക്ഷ​യു​ള്ള​ത്. മ​ര​ണ​മി​ല്ലാ​ത്ത കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഐ.​പി.​സി 376 ഡി ​വ​കു​പ്പ് പ്ര​കാ​രം വ​ധ​ശി​ക്ഷ​യി​ല്ല. ഒ​ന്നോ അ​തി​ൽ​കൂ​ടു​ത​ൽ ആ​ളു​ക​ളോ ചേ​ർ​ന്ന് സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്താ​ൽ 20 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യും ജീ​വി​താ​വ​സാ​നം വ​രെ​യും ക​ഠി​ന​ത​ട​വ് മാ​ത്ര​മാ​ണു​ള്ള​ത്. 


എന്നാല്‍ എ​ല്ലാ​ത്ത​രം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2012 ഒക്ടോബർ 13 ന് നഗരത്തിലെ ജ്ഞാന ഭാരതി ക്യാമ്പസിന് സമീപം 21 കാരിയായ നിയമ വിദ്യാർത്ഥിനിയെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശരിവയ്ക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.


സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച 74 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ എ​പ്പോ​ഴാ​ണോ ക​ഴി​യു​ന്ന​ത് അ​ന്ന് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് പ​റ​യാ​മെ​ന്ന രാ​ഷ്​​​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ഓർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

#360malayalam #360malayalamlive #latestnews

കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ ന...    Read More on: http://360malayalam.com/single-post.php?nid=2009
കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ ന...    Read More on: http://360malayalam.com/single-post.php?nid=2009
കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നി​യ​മഭേ​ദ​ഗ​തി വരണം: കര്‍ണാടക ഹൈക്കോടതി കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്