കടലുണ്ടിപ്പുഴയിൽ മണലെടുപ്പ് വ്യാപകം; പുഴയോരം ഇടിഞ്ഞു പോകുന്ന സ്ഥിതി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമായതായി പരാതി. കാലവർഷം കഴിഞ്ഞതോടെ മണൽ അടിഞ്ഞു കൂടിയിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞതോടെയാണ് മണൽ ലോബി വ്യാപകമായത്. മമ്പുറം മുതൽ കളിയാട്ടമുക്ക് കാര്യാട് കടവ് വരെയുള്ള ഭാഗങ്ങളിൽ രാത്രി സമയങ്ങളിൽ വൻ തോതിലാണ് മണൽ കടത്തുന്നത്. വലിയ തോണികളിലും ചെറു വള്ളങ്ങളിലുമാണ് മണലെടുക്കുന്നത്. ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന്റെ മറവിലാണ് മണലെടുപ്പ് നടത്തുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.


തകരഷീറ്റും പ്ലാസ്റ്റിക് വീപ്പയും ഉപയോഗിച്ച് തോണിയുണ്ടാക്കി മണൽ കരയ്ക്കെത്തിക്കുന്നത് വ്യാപകമാണ്. മണൽ കടത്ത് വ്യാപകമായതോടെ പുഴയോരം ഇടിഞ്ഞു പോകുന്ന സ്ഥിതിയാണ്. പലഭാഗങ്ങളിലും മീറ്ററുകളോളം ഭൂമി ഇടിഞ്ഞു പോയിട്ടുണ്ട്. അധികൃതർ നടപടി ശക്തമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

#360malayalam #360malayalamlive #latestnews

കടലുണ്ടിപ്പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമായതായി പരാതി. കാലവർഷം കഴിഞ്ഞതോടെ മണൽ അടിഞ്ഞു.......    Read More on: http://360malayalam.com/single-post.php?nid=2006
കടലുണ്ടിപ്പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമായതായി പരാതി. കാലവർഷം കഴിഞ്ഞതോടെ മണൽ അടിഞ്ഞു.......    Read More on: http://360malayalam.com/single-post.php?nid=2006
കടലുണ്ടിപ്പുഴയിൽ മണലെടുപ്പ് വ്യാപകം; പുഴയോരം ഇടിഞ്ഞു പോകുന്ന സ്ഥിതി കടലുണ്ടിപ്പുഴയിൽ അനധികൃത മണലെടുപ്പ് വ്യാപകമായതായി പരാതി. കാലവർഷം കഴിഞ്ഞതോടെ മണൽ അടിഞ്ഞു.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്