രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് അടുത്തു.പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തിരുടെ എണ്ണം കൂടുന്ന സാഹചര്യം രാജ്യത്ത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.


മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, ഡല്‍ഹി-4,086, തമിഴ്‌നാട്-3057 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3765 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഡല്‍ഹി ,പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.......    Read More on: http://360malayalam.com/single-post.php?nid=2005
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.......    Read More on: http://360malayalam.com/single-post.php?nid=2005
രാജ്യത്ത് കൊവിഡ് ബാധിതർ 78 ലക്ഷത്തിലേക്ക് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് 78 ലക്ഷം കടക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്