ആരോഗ്യജാഗ്രതാ ലംഘനം;ജില്ലയില്‍ 13 പുതിയ കേസുകൾ മാസ്കിടാത്ത 80പേര്‍ക്കെതിരേയും നടപടി


കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 13 കേസുകള്‍ കൂടി ഇന്നലെ (ജൂലൈ 22) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 14 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. വിവിധ കേസുകളിലായി നാല് വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 5,120 ആയി. 6,269 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. 2,658 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.


മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 80 പേര്‍ക്കെതിരെയും ഇന്നലെ പൊലീസ് കേസെടുത്ത് പിഴ ഈടാക്കി. മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ലംഘിക്കുന്നവര്‍ക്കും മറ്റ് ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

#360malayalam #360malayalamlive #latestnews

...    Read More on: http://360malayalam.com/single-post.php?nid=200
...    Read More on: http://360malayalam.com/single-post.php?nid=200
ആരോഗ്യജാഗ്രതാ ലംഘനം;ജില്ലയില്‍ 13 പുതിയ കേസുകൾ മാസ്കിടാത്ത 80പേര്‍ക്കെതിരേയും നടപടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്