കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍. 50,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചതായാണ് റിപ്പോർട്ട്. ഒരു ഡോസ് വാക്‌സിന് ഏകദേശം ഏഴ് ഡോളര്‍ വരെയാവും ചെലവാകുകയെന്ന് സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.  ഓരോ ഡോസ് വീതമുള്ള രണ്ട് കുത്തിവെപ്പുകളാവും ഒരാള്‍ക്ക് നല്‍കുക. നാല് ഡോളര്‍ ഇതിന് ചെലവ് വരും. വാക്‌സിന്‍ സംഭരണം, വാക്‌സിന്‍ എത്തിക്കുന്നതിനുള്ള ചെലവ് എന്നിവയ്ക്കായി രണ്ടു മുതൽ മൂന്ന് ഡോളര്‍ വരെ ചെലവായേക്കാം. ഈ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഒരാള്‍ക്ക് ഏകദേശം ഏഴ് ഡോളര്‍ ചെലവ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

2021 മാര്‍ച്ച് 31-ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തെ കണക്കുകളിലാണ് ഈ തുക ഉള്‍പ്പെടുക. കൂടുതല്‍ പണം ആവശ്യമായാലും തുകയിൽ  കുറവുണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

അതേസമയം, റിപ്പോര്‍ട്ടുകളോട് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ഔദ്യോഗകമായി പ്രതികരിച്ചിട്ടില്ല. കോവിഡ് വാക്‌സിന്‍ തയ്യാറാവുന്ന മുറയ്ക്ക് രാജ്യത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്രയും പെട്ടന്ന് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

#360malayalam #360malayalamlive #latestnews

രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍. ...    Read More on: http://360malayalam.com/single-post.php?nid=1967
രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍. ...    Read More on: http://360malayalam.com/single-post.php?nid=1967
കോവിഡ് വാക്‌സിന്‍ വിതരണം: കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ മാറ്റിവെച്ചതായി റിപ്പോര്‍ട്ട് രാജ്യത്തെ ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സജ്ജമായെന്ന് റിപ്പോര്‍ട്ടുകള്‍. 50,000 കോടി രൂപ സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചതായാണ് റിപ്പോർട്ട്. ഒരു ഡോസ് വാക്‌സിന് ഏകദേശം..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്