രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 76,51,108 ഉം ആകെ മരണം 1,15,914 ഉം ആയി. 7,40,090 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായി മൂന്നാം ദിനവും കുറവ് രേഖപ്പെടുത്തി. ഒരു ലക്ഷത്തിനടുത്ത് വരെ എത്തിയ പ്രതിദിന കൊവിഡ് കേസുകളാണ് നിലവിൽ അരലക്ഷത്തിലേക്ക് താഴ്ന്നത്. കൊവിഡ് വ്യാപനം ആശങ്കകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും രോഗമുക്തി നിരക്കിലുണ്ടാകുന്ന വർധന രാജ്യത്തിന് ആശ്വാസമേകുന്നുണ്ട്.

88.81 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 61,775 പേർക്കാണ് രോഗം ഭേദമായത്. ആകെ രോഗമുക്തരുടെ എണ്ണം 67,95,103 ആയി. മരണനിരക്ക് 1.51 ശതമാനമാണ്.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും......    Read More on: http://360malayalam.com/single-post.php?nid=1914
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും......    Read More on: http://360malayalam.com/single-post.php?nid=1914
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 54,044 പോസിറ്റീവ് കേസുകളും 717 മരണവും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്