'വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ വിട്ട് ഇനിയും പോയിട്ടില്ലാത്തതിനാൽ ആഘോഷപരിപാടികളിൽ ജാഗ്രത കൈവെടിയാൻ പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യം ഇനിയും കൊവിഡ് മുക്തമായിട്ടില്ല എന്നും രോഗ്യവ്യാപന തോത് കുറഞ്ഞതാണ് ആശ്വസിക്കാവുന്ന കാര്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രോഗം മൂലമുള്ള മരണസംഖ്യ കുറയ്ക്കാൻ കഴിഞ്ഞുവെങ്കിലും കൊവിഡ് ജാഗ്രത കുറയ്ക്കാൻ സമയമായിട്ടില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു.

നവരാത്രി ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഉത്സവകാലത്ത് കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ തിരക്ക് കൂടാൻ സാധ്യതയുണ്ട്. കൊവിഡിനെതിരെയുള്ള പോരാട്ടം തീവ്രമായി തുടരേണ്ടി വരും. അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ കൊവിഡ് മുക്തി നിരക്ക് കൂടുതലാണെന്നും ഇപ്പോൾ രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും അദ്ദേഹം പറയുന്നു. കൊവിഡ് രോഗത്തിനെതിരെയുള്ള ഏറ്റവും വലിയ ആയുധം രോഗപരിശോധനയാണെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ ആരോഗ്യപ്രവർത്തകരെയും അഭിനന്ദിച്ചു.

പത്ത് കോടി കൊവിഡ് റെസ്റ്റുകൾക്കുള്ള സജ്ജീകരണങ്ങൾ ഉടൻ തന്നെ നടപ്പിൽ വരുത്തുമെന്നും പൂർണമായ ഫലം ഉണ്ടാകുന്നത് വരെ രോഗത്തിനെതിരെയുള്ള പോരാട്ടം തുടരണമെന്നും മോദി അറിയിച്ചു.

ചിലർ വൈറസിനെ ലഘുവായി കാണുകയാണ്. മാസ്ക് ഒഴിവാക്കുന്നത് സമൂഹത്തിനു ആപത്താണ് വരുത്തുക. കൊവിഡ് വാക്സിന് വേണ്ടിയുള്ള ശ്രമങ്ങൾ നാം തുടർന്നുകൊണ്ടിരിക്കും. ചില വാക്സിൻ പരീക്ഷണങ്ങൾ അവയുടെ അവസാന ഘട്ടത്തിലാണ്. വാക്സിൻ ലഭ്യമാകും വരെ നാം ജാഗ്രത തുടരണം. പതിനഞ്ച് മിനിട്ടോളം നീണ്ട അഭിസംബോധനയിലൂടെ അദ്ദേഹം അറിയിച്ചു.


#360malayalam #360malayalamlive #latestnews

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ.........    Read More on: http://360malayalam.com/single-post.php?nid=1898
രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ.........    Read More on: http://360malayalam.com/single-post.php?nid=1898
'വൈറസ് ഇനിയും പോയിട്ടില്ല, ആഘോഷങ്ങളിൽ ജാഗ്രത കുറയ്ക്കരുത്': രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം കൊവിഡിനെ ശക്തമായി നേരിട്ടുവെന്നും എന്നാൽ വൈറസ് നമ്മെ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്