സമ്പർക്ക വ്യാപന സാഹചര്യത്തിൽ പൊന്നാനിയിൽ റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവ്വെക്ക് തുടക്കമാകുന്നു.

പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവ്വെ. 

നഗരസഭയുടെ വിവിധ വാർഡുകളിലും ക്ലസ്റ്ററുകളിലുമായി നടന്ന ആൻ്റിജെൻ ടെസ്റ്റിൽ 113 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ വാർഡുകളിലും ശാസ്ത്രിയ സർവ്വേയും ആവശ്യമായ ടെസ്റ്റുകളും നടത്തുന്നത്. ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ നേതൃത്വത്തിലുള്ള റാപിഡ് ആക്ഷൻ ഫോഴ്‌സിൻ്റെ പ്രത്യേക മെഡിക്കൽ സംഘം പൊന്നാനിയിൽ ക്യാമ്പ് ചെയ്താണ് കർമ്മ പരിപാടിക്ക് നേതൃത്വം നൽകുന്നത്. 

വിവിധ വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത വോളണ്ടിയർമാരും ആശാപ്രവർത്തകരും ഉൾപ്പെടെ 150 ൽ വളണ്ടിയർമാരാണ് സർവ്വെ നടത്തുന്നത്. നരസഭയിലെ മുഴുവൻ വാർഡുകളിലെ വീടുകളിലും സർവ്വേ നടത്തി വിദഗ്ധരുടെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം പ്രത്യേക പട്ടിക തയ്യാറാക്കും. ഇങ്ങനെ കണ്ടെത്തിയവരെ ആൻ്റിജെൻ ടെസ്റ്റുകൾ ഉൾപ്പെടെയുള്ള വിവിധ ടെസ്റ്റുകൾക്ക് വിധേയമാക്കും.

നഗരസഭയിലെ സാമൂഹ്യ വ്യാപനത്തിൻ്റെ തോത് കണ്ടെത്തി ആവശ്യമായ പരിഹാര നിർദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള കർമപരിപാടികളും ഈ സംഘം തയ്യാറാക്കും.

നാടിൻ്റെ ഭാവിയെ നിർണ്ണയിക്കുന്ന അതിപ്രധാനമുള്ള ഈ കർമ്മ പരിപാടിക്ക് മുഴുവൻ സഹായ സഹകരണങ്ങളുമുണ്ടാകണമെന്ന് നഗരജനതയോട് ചെയർമാൻ അഭ്യർത്ഥിച്ചു.

#360malayalam #360malayalamlive #latestnews

പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവ്വെ. നഗരസഭയുടെ വിവിധ വാർഡുകളിലും ക്ലസ്റ്ററുകളിലുമായി നട...    Read More on: http://360malayalam.com/single-post.php?nid=189
പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവ്വെ. നഗരസഭയുടെ വിവിധ വാർഡുകളിലും ക്ലസ്റ്ററുകളിലുമായി നട...    Read More on: http://360malayalam.com/single-post.php?nid=189
സമ്പർക്ക വ്യാപന സാഹചര്യത്തിൽ പൊന്നാനിയിൽ റാപ്പിഡ് ആക്ടീവ് ടെസ്റ്റ് സർവ്വെക്ക് തുടക്കമാകുന്നു. പ്രത്യേക പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സർവ്വെ. നഗരസഭയുടെ വിവിധ വാർഡുകളിലും ക്ലസ്റ്ററുകളിലുമായി നടന്ന ആൻ്റിജെൻ ടെസ്റ്റിൽ 113 പോസിറ്റീവ് കേസുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എല്ലാ വാർഡുകളിലും ശാസ്ത്രിയ സർവ്വേയും ആവശ്യമായ ടെസ്റ്റുകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്