മൂന്ന് മാറഞ്ചേരി സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു.

മാറഞ്ചേരി പഞ്ചായത്തില്‍ ഇത്‌വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മാത്രം കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് മൂന്ന് പേര്‍. ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി


മാറഞ്ചേരി 13-ാം വാർഡില്‍  ക്രെസൻറ് സ്കൂളിന് സമീപം താമസിക്കുന്ന തോഞ്ഞാടാത്ത് വീട്ടിൽ അബൂബക്കർ (55  വയസ്സ്) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്  പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു ഇന്ന് പുലര്‍ച്ചെ അന്ത്യം സംഭവിച്ചത്. മൃതദേഹം ഉച്ചയോടെ നീറ്റിക്കല്‍ പള്ളി ഖബര്‍സ്ഥാനില്‍  ഖബറടക്കി.


ഇന്ന് ഉച്ചക്ക് ശേഷമാണ് രണ്ടാമത്തെ മരണം. പനമ്പാട് സ്വദേശി രാരുവളപ്പില്‍ അബ്ദു (94)വാണ് മരിച്ചത്.  എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം ബന്ധുക്കള്‍ വീട്ടിലേക്ക്തന്നെ കൊണ്ട്‌വന്നിരുന്നു. വീട്ടില്‍വെച്ചാണ അന്ത്യം. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുന്നത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാത്രിതന്നെ നടക്കും. സുലൈമാന്‍, ബഷീര്‍, ആയിഷ, സുബൈദ, സുലൈഖ എന്നിവര്‍ മക്കളാണ്.


മാറഞ്ചേരിയില്‍ വീട്ടില്‍ വെച്ച് നടക്കുന്ന ആദ്യത്തെ കോവിഡ് മരണമാണ് ഇത്. മരണം സംഭവിച്ച വീടും പരിസരവും മാറഞ്ചേരി ടാസ്ക്ഫോഴ്സ് അംഗങ്ങള്‍ അണുനശീരണം നടത്തി. 

പനമ്പാട് പുളിവളപ്പില്‍ അമ്പലത്തിന് സമീപം താമസിക്കുന്ന കൈതപറമ്പിൽ രവി (65) യാണ് ഇന്ന് വൈകീട്ട് മരണത്തിന് കീഴടങ്ങിയ മൂന്നാമത്തെ ആള്‍. 

കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 24 ദിവസമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 

#360malayalam #360malayalamlive #latestnews

മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മാത്രം കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് മൂന്ന് പേര്‍. ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് ...    Read More on: http://360malayalam.com/single-post.php?nid=1877
മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മാത്രം കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് മൂന്ന് പേര്‍. ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് ...    Read More on: http://360malayalam.com/single-post.php?nid=1877
മൂന്ന് മാറഞ്ചേരി സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു. മാറഞ്ചേരി പഞ്ചായത്തില്‍ ഇന്ന് മാത്രം കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത് മൂന്ന് പേര്‍. ഇതൊടെ മാറഞ്ചേരിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. രണ്ട് പനമ്പാട് സ്വദേശികളും ഒരു മുക്കാല സ്വദേശിയുമാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.... ...എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച ശേഷം ബന്ധുക്കള്‍ വീട്ടിലേക്ക്തന്നെ കൊണ്ട്‌വന്നിരുന്നു. വീട്ടില്‍വെച്ചാണ് അന്ത്യം. പഞ്ചായത്തില്‍ ആദ്യമായി വീട്ടില്‍ വെച്ച് നടന്ന കോവിഡ് മരണമാണ്‌.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്